in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇത് ധോണിയുടെ ശിഷ്യൻ; ചെന്നൈയിൽ ധോണിക്ക് പിൻഗാമിയെ നിർദേശിച്ച് ആരാധകർ

ധോണിക്ക് പകരക്കാരനായി ദേശീയ ടീം ഒരു പുതിയ ഫിനിഷറെ കണ്ടെത്തുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും തങ്ങളുടെ ടീമിൽ പുതിയ ഫിനിഷറെ നിർദേശിക്കുകയാണ്.ധോണിയുടെ ചെന്നൈയുടെ മഞ്ഞകുപ്പായത്തിൽ നിന്ന് വിരമിച്ചാൽ പകരം ധോണിയെ പോലെ ഫിനിഷിങ് മികവുള്ള ഒരു താരം ചെന്നൈയിൽ വരണമെന്നാണ് ആരാധകരുടെ പക്ഷം. ഇതിനായി പുതിയ ഒരു താരത്തെ ആരാധകർ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.

successor of dhoni

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷറിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. പല പ്രതിസന്ധി ഘട്ടങ്ങളിലും വളരെ കൂളായി മത്സരം വിജയിപ്പിക്കുന്ന ധോണിയെ ക്രിക്കറ്റ്‌ ലോകം പല തവണ കണ്ടതാണ്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണി വിരമിച്ചു എങ്കിലും ധോണിക്ക് പകരക്കാനായി പുതിയ ഫിനിഷറെ ഇന്ത്യ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.വിക്കറ്റ് കീപ്പർ റിഷബ് പന്താണ് നിലവിൽ ധോണിയുടെ ഫിനിഷിങ് സ്റ്റൈലിനോട് കൂറുപുലർത്തികൊണ്ടുള്ള താരം. ഭാവിയിൽ റിഷഭ് മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനയും മികച്ച ഫിനിഷറായും മാരുമെന്നാണ് ക്രിക്കറ്റ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.റിഷാബ്‍ പന്തിനെ കൂടാതെ രവീന്ദ്ര ജഡജേ, ഹാർദിക് പണ്ട്യ എന്നിവരും മികച്ച രീതിയിൽ ഫിനിഷിങ് ചെയ്യാൻ കെൽപ്പുള്ള താരങ്ങളാണ്.

ദേശീയ ടീം ഒരു പുതിയ ഫിനിഷറെ കണ്ടെത്തുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും തങ്ങളുടെ ടീമിൽ പുതിയ ഫിനിഷറെ നിർദേശിക്കുകയാണ്.ധോണിയുടെ ചെന്നൈയുടെ മഞ്ഞകുപ്പായത്തിൽ നിന്ന് വിരമിച്ചാൽ പകരം ധോണിയെ പോലെ ഫിനിഷിങ് മികവുള്ള ഒരു താരം ചെന്നൈയിൽ വരണമെന്നാണ് ആരാധകരുടെ പക്ഷം. ഇതിനായി പുതിയ ഒരു താരത്തെ ആരാധകർ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.

സയ്യിദ് മുസ്താക് അലി ട്രോഫി ഫൈനലിലെ ഹീറോയും തമിഴ് നാട് സ്വദേശിയുമായ ഷാറുഖ് ഖാനെയാണ് ചെന്നൈ ആരാധകർ ചൂണ്ടികാട്ടുന്നത്.ഇന്നലെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് ഫൈനലിൽ കര്‍ണാടകക്കെതിരെ തമിഴ്‌നാടിനെ കിരീടത്തിലേക്ക് നയിച്ചത് ഷാരൂഖ് ഖാന്‍റെ അവസാന പന്തിലെ സിക്സറായിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് 16 റണ്‍സും അവസാന പന്തില്‍ അഞ്ച് റണ്‍സും വേണ്ടപ്പോഴായിരുന്നു പ്രതീക് ജെയിനിന്‍റെ പന്തില്‍ ഷാരൂഖിന്‍റെ അവിശ്വസനീയ ഫിനിഷിംഗ്.

ഷാരുഖ് ഈ മത്സരം ഫിനിഷ് ചെയ്യുന്നത് ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി ടിവിയിലൂടെ കാണുകയും ചെയ്തിരുന്നു. ധോണി ഷാരുഖിന്റെ ഫിനിഷിങ് കാണുന്ന ചിത്രം ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഫിനിഷിങ്ങിൽ ധോണിയുട ശിഷ്യനാണ് ഷാരുഖ് എന്നും ധോണി വിരമിച്ചാൽ അടുത്ത ഫിനിഷറാവാൻ ഷാറുഖ് ഖാനെ ചെന്നൈ ലേലത്തിൽ സ്വന്തമാക്കാണമെന്നുമാണ് ആരാധകരുടെ അഭിപ്രായം.പലരും ഷാരൂഖിനെ ചെന്നൈ ടീമിലെടുക്കണമെന്ന് ധോണിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചെന്നൈ ടീമില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഏതാനും താരങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മോഹവില നല്‍കിയാമ് പഞ്ചാബ് കിംഗ്സ് ഷാരൂഖിനെ ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഷാരൂഖിന് 5.25 കോടി രൂപയാണ് പഞ്ചാബ് മുടക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ ഷാരൂഖിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 64 പന്തില്‍ നിന്ന് 101 റണ്‍സാണ് ഷാരൂഖ് നേടിയത്. 157.81ആണ് ഷാരൂകിന്‍റെ സ്ട്രൈക്ക് റേറ്റ്.

സാവിക്ക് പിന്തുണ, ബാഴ്സയിലേക്ക് മടങ്ങുമെന്ന് ലിയോ മെസ്സി..!!

ശ്രേയസിനെ ഡൽഹി നിലനിർത്തില്ല എന്ന് അശ്വിൻ, പന്ത് തന്നെ ക്യാപ്റ്റൻ!