in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സാവിക്ക് പിന്തുണ, ബാഴ്സയിലേക്ക് മടങ്ങുമെന്ന് ലിയോ മെസ്സി..!!

ബാഴ്സ ഇതിഹാസമായ സാവി പരിശീലകനായി മടങ്ങിവന്നത് പോലെ ബാഴ്സലോണയിലേക്ക് ഏതെങ്കിലും ഒരു റോളിൽ മടങ്ങി വരാൻ സൂപ്പർ താരമായ ലിയോ മെസ്സി വളരെയധികം ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ഫ്രഞ്ച് പവർ ഹൗസായ PSG-യുടെ സൂപ്പർ താരമാണ് ലിയോ മെസ്സി

messi supporting xavi

ബാഴ്‌സലോണ ക്ലബ്ബിനെ മികച്ച നിലയിലെത്തിക്കാൻ പുതിയ പരിശീലകനും ക്ലബ്ബിന്റെ ഇതിഹാസവുമായ സാവിയെ പിന്തുണച്ച് മുൻ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്സലോണ ക്ലബ്ബിലേക്ക് തിരികെ മടങ്ങുന്നതിനെ പറ്റിയും അദ്ദേഹം വ്യക്തമായി തന്റെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

വളരെ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ബാഴ്‌സലോണ ക്ലബിനെ തിരികെ മികച്ച രീതിയിലേക്ക് കൊണ്ടുവരാൻ തന്റെ പഴയ സഹതാരമായ സാവി ശരിയായ ആളാണെന്ന് ലിയോ മെസ്സി വിശ്വസിക്കുന്നുണ്ട്. സാവിയെ പറ്റി അത്യധികം ആത്മവിശ്വാസത്തോടെയാണ് ലയണൽ മെസ്സി സംസാരിക്കുന്നത്.

messi supporting xavi

“ഒരുപാട് കാര്യങ്ങൾ അറിയാവുന്ന, ബാഴ്സ ക്ലബ്ബിനെ നന്നായി അറിയുന്ന, കുട്ടിക്കാലം മുതൽ തന്നെ എല്ലാം നന്നായി അറിയുന്ന ഒരു പരിശീലകനാണ് സാവി. യുവാക്കൾക്ക് അദ്ദേഹം വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. ബാഴ്‌സലോണ ക്ലബ്ബിനെ വളരെയധികം മികച്ച രീതിയിൽ വളർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എനിക്ക് അതിൽ യാതൊരു സംശയവുമില്ല.” – എന്നാണ് ലിയോ മെസ്സി മാർക്കയോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

ബാഴ്സയിലേക്ക് മടങ്ങുന്നതിനെ പറ്റി ലിയോ മെസ്സി പറഞ്ഞത് ഇങ്ങനെയാണ് : “ഞാൻ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു, കാരണം എനിക്ക് കഴിയുന്നത് പോലെ ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായും ഞാൻ ഉദ്ദേശിച്ച പോലെ ക്ലബിനെ സഹായിക്കാൻ എനിക്ക് കഴിയുമെങ്കിൽ, ബാഴ്സയിലേക്ക് മടങ്ങുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.”

എന്തായാലും, ബാഴ്സ ഇതിഹാസമായ സാവി പരിശീലകനായി മടങ്ങിവന്നത് പോലെ ബാഴ്സലോണയിലേക്ക് ഏതെങ്കിലും ഒരു റോളിൽ മടങ്ങി വരാൻ സൂപ്പർ താരമായ ലിയോ മെസ്സി വളരെയധികം ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ഫ്രഞ്ച് പവർ ഹൗസായ PSG-യുടെ സൂപ്പർ താരമാണ് ലിയോ മെസ്സി.

2021 ബാലൻ ഡി ഓർ പവർ റാങ്കിങ് പുറത്തുവിട്ടു.. ദിവസങ്ങൾ മാത്രം ബാക്കി..ആര് നേടും??

ഇത് ധോണിയുടെ ശിഷ്യൻ; ചെന്നൈയിൽ ധോണിക്ക് പിൻഗാമിയെ നിർദേശിച്ച് ആരാധകർ