in

LOVELOVE CryCry AngryAngry OMGOMG LOLLOL

2021 ബാലൻ ഡി ഓർ പവർ റാങ്കിങ് പുറത്തുവിട്ടു.. ദിവസങ്ങൾ മാത്രം ബാക്കി..ആര് നേടും??

2021-ലെ ബാലൻ ഡി ഓർ ജേതാവിനെ നവംബർ 29-ന് ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും. ആരാകും 2021-ലെ മികച്ച താരമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകഫുട്ബോൾ….

Ballon Dor Candidates

ലോക ഫുട്‌ബോളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത പുരസ്‌കാരമാണ് ബാലൻ ഡി ഓർ പുരസ്‌കാരം. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം ആര് നേടുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ്-19 പാൻഡമിക് കാരണം ബാലൻ ഡി ഓർ പുരസ്‌കാരം റദ്ദാക്കിയിരുന്നു.

ദിവസങ്ങൾ മാത്രമാണ് ബാലൻ ഡി ഓർ ജേതാവിനെ അറിയാൻ ബാക്കിയുള്ളത് എങ്കിലും, ഇപ്പോൾ പ്രശസ്ത മാധ്യമമായ Goal.Com ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന്റെ പവർ റാങ്കിങ് പുറത്തു വിട്ടിരിക്കുന്നു.

Ballon Dor Candidates

ഇവരുടെ റിപ്പോർട്ട്‌ അനുസരിച്ചു ബാലൻ ഡി ഓർ പവർ റാങ്കിങ് ഇങ്ങനെയാണ്…

#20. ലൗടാരോ മാർട്ടിനെസ് (ഇന്റർ)
2021ൽ : 24 ഗോളുകളും ഏഴ് അസിസ്റ്റുകളും. കോപ്പ അമേരിക്ക, സീരി എ കിരീടങ്ങൾ നേടി.

#19. നിക്കോളോ ബാരെല്ല (ഇന്റർ)
2021ൽ : ആറ് ഗോളുകളും 13 അസിസ്റ്റുകളും. 2020 യൂറോ കപ്പ്‌, സീരി എ കിരീടം നേടി.

#18. നെയ്മർ ജൂനിയർ (PSG)
2021ൽ : 17 ഗോളുകളും 18 അസിസ്റ്റുകളും. കൂപ്പെ ഡി ഫ്രാൻസും ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.

#17. ഹാരി കെയ്ൻ (ടോട്ടൻഹാം)
2021ൽ : 40 ഗോളുകളും ഏഴ് അസിസ്റ്റുകളും.

#16. ജോർജിയോ ചില്ലിനി (യുവന്റസ്)
2021-ൽ : രണ്ട് അസിസ്റ്റുകൾ, 10 ക്ലീൻ ഷീറ്റുകൾ. യൂറോകപ്പ്‌ 2020, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ നേടി.

#15. മേസൺ മൗണ്ട് (ചെൽസി)
2021ൽ : 12 ഗോളുകളും എട്ട് അസിസ്റ്റുകളും. യുവേഫ ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടി.

#14. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)
2021ൽ : 16 ഗോളുകളും 14 അസിസ്റ്റുകളും. പ്രീമിയർ ലീഗ് കിരീടവും കാരബാവോ കപ്പും നേടി.

#13. റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)
2021ൽ : ഒരു ഗോൾ, രണ്ട് അസിസ്റ്റുകൾ, 27 ക്ലീൻ ഷീറ്റുകൾ. പ്രീമിയർ ലീഗ് കിരീടവും കാരബാവോ കപ്പും നേടി.

#12. ജിയാൻലൂജി ഡോണാരുമ്മ (PSG)
2021-ൽ : 21 ക്ലീൻ ഷീറ്റുകൾ. 2020 യൂറോ കപ്പ്‌ നേടി.

#11. മുഹമ്മദ് സലാഹ് (ലിവർപൂൾ)
2021ൽ : 33 ഗോളുകളും 11 അസിസ്റ്റുകളും.

#10. കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)
2021ൽ : 14 ഗോളുകളും 16 അസിസ്റ്റുകളും. പ്രീമിയർ ലീഗും കാരബാവോ കപ്പും നേടി.

#9. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
2021ൽ : 42 ഗോളുകളും ആറ് അസിസ്റ്റുകളും. കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയയും നേടി.

#8. എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)
2021ൽ : 43 ഗോളുകളും 13 അസിസ്റ്റുകളും. ഡിഎഫ്ബി-പോകൽ നേടി.

#7. റൊമേലു ലുക്കാക്കു (ചെൽസി)
2021ൽ : 30 ഗോളുകളും എട്ട് അസിസ്റ്റുകളും. സീരി എ കിരീടം നേടി.

#6. കരിം ബെൻസെമ (റിയൽ മാഡ്രിഡ്)
2021ൽ : 41 ഗോളുകളും 14 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ് കിരീടം നേടി.

#5. കൈലിയൻ എംബാപ്പെ (PSG)
2021ൽ : 44 ഗോളുകളും 22 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ്, കൂപ്പെ ഡി ഫ്രാൻസ് & ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി

#4. എൻ’ഗോലോ കാന്റെ (ചെൽസി)
2021ൽ : 2 ഗോളുകൾ, 1 അസിസ്റ്റ്. യുവേഫ ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടി.

#3. ജോർജിഞ്ഞോ (ചെൽസി)
2021ൽ : എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും. യൂറോകപ്പ്‌ 2020, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി.

#2. റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്)
2021ൽ : 63 ഗോളുകൾ, 10 അസ്സിസ്റ്റുകൾ. ബുണ്ടസ്ലിഗ , ക്ലബ് ലോകകപ്പ്, ഡിഎഫ്എൽ-സൂപ്പർകപ്പ് എന്നിവ നേടി.

#1. ലയണൽ മെസ്സി (PSG)
2021ൽ : 41 ഗോളുകളും 14 അസിസ്റ്റുകളും. കോപ്പ അമേരിക്കയും കോപ്പ ഡെൽ റേയും നേടി.

2021-ലെ ബാലൻ ഡി ഓർ ജേതാവിനെ നവംബർ 29-ന് ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും. ആരാകും 2021-ലെ മികച്ച താരമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകഫുട്ബോൾ….

ആൽബിനോയ്ക്ക് പകരം ഗില്ലിന് അവസരം കൊടുക്കാത്തതിന് കരണമിതാണ്…

സാവിക്ക് പിന്തുണ, ബാഴ്സയിലേക്ക് മടങ്ങുമെന്ന് ലിയോ മെസ്സി..!!