in

LOVELOVE LOLLOL

പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് നേടുവാൻ കഴിഞ്ഞില്ലെങ്കിൽ താൻ 50 ഗോൾ അടിച്ചിട്ടും കാര്യമില്ലെന്ന് സൂപ്പർതാരം

ടീമിൽ വരുന്ന താരങ്ങൾക്കും ക്ലബ്ബിൻറെ പരമപ്രധാനമായ ലക്ഷ്യത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് കൂടുതൽ ഗോളുകൾ സ്കോർ ചെയ്തു മാധ്യമങ്ങളുടെ ഒന്നാംനിര പേജിൽ വരുവാനുള്ള താൽപ്പര്യമല്ല ഇപ്പോൾ പി എസ് ജി താരങ്ങൾക്ക് ഉള്ളത്. അത് ക്ലബ്ബിന് ഏറെ ഗുണപ്രദമാണ്. അത് അവരുടെ സൂപ്പർതാരങ്ങൾ ഓരോ സന്ദർഭത്തിലും വ്യക്തമായി പറയുന്നുണ്ട്.

PSG Trio

ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബ് ആകുവാൻ ഉള്ള എല്ലാ വിഭവങ്ങളും ഉണ്ട് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമൻ ടീമിന്. എന്നാൽ യൂറോപ്പിലെ ഫുട്ബോൾ തമ്പുരാക്കന്മാരുടെ തിലകക്കുറിയായി കണക്കാക്കപ്പെടുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം അവർക്ക് തൊടാൻ പോലും കഴിയാത്തത് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.

ഒരു മരീചിക പോലെ അവരുടെ കയ്യിൽ നിന്നും അകന്നു പോകുന്ന ഒരു ദീർഘകാല സ്വപ്നം കൂടിയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. ആ സ്വപ്നത്തിലേക്ക് എത്തിച്ചേരുവാൻ അവർ നടത്താത്ത നീക്കങ്ങൾ ഇല്ല. ലോകത്തെ എണ്ണം പറഞ്ഞ താരങ്ങളെ കോടികൾ കൊടുത്ത് സ്വന്തം ടീമിലേക്ക് കൊണ്ടുവരുന്നതിന് പിന്നിലെ ഒരേയൊരു ലക്ഷ്യം ആ കനകകിരീടം തന്നെയാണ്.

PSG Trio

ടീമിൽ വരുന്ന താരങ്ങൾക്കും ക്ലബ്ബിൻറെ പരമപ്രധാനമായ ലക്ഷ്യത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് കൂടുതൽ ഗോളുകൾ സ്കോർ ചെയ്തു മാധ്യമങ്ങളുടെ ഒന്നാംനിര പേജിൽ വരുവാനുള്ള താൽപ്പര്യമല്ല ഇപ്പോൾ പി എസ് ജി താരങ്ങൾക്ക് ഉള്ളത്. അത് ക്ലബ്ബിന് ഏറെ ഗുണപ്രദമാണ്. അത് അവരുടെ സൂപ്പർതാരങ്ങൾ ഓരോ സന്ദർഭത്തിലും വ്യക്തമായി പറയുന്നുണ്ട്.

കഴിഞ്ഞദിവസം പി എസ് ജി ടെലിവിഷൻ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ അവരുടെ യുവതാരമായ കിലിയൻ എംബാപ്പെ പി എസ് ജി ക്ക് ചാമ്പ്യൻസ് ലീഗ് ലഭിച്ചില്ലെങ്കിൽ 50 ഗോളടിച്ചിട്ടും കാര്യമില്ലെന്ന് ആയിരുന്നോ പറഞ്ഞത്. അത് വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, ടീമിൻറെ മൊത്തത്തിലുള്ള വികാരമായിരുന്നു താരത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

“കഴിഞ്ഞ വർഷം എനിക്കു വളരെ മികച്ചതായിരുന്നു. നാൽപതു ഗോളുകളോളം നേടാൻ എനിക്കു കഴിഞ്ഞു. എന്നാൽ ലീഗോ ചാമ്പ്യൻസ് ലീഗോ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവസാനം ഞാൻ അത്ഭുതപ്പെട്ടു. കിരീടവിജയങ്ങൾ നേടാൻ കഴിഞ്ഞില്ല എങ്കിൽ എന്താണ് അമ്പതു ഗോൾ നേടിയിട്ടു പ്രയോജനം? കുറച്ചു ഗോളുകൾ നേടിയാലും ലീഗും ചാമ്പ്യൻസ് ലീഗും വിജയിക്കാനാണ് ഞാൻ പരിഗണന നൽകുന്നത്.”

മെസ്സിയെപ്പറ്റി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എംബപ്പയുടെ ചുട്ടമറുപടി

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി സൂപ്പർ താരം പരിക്കേറ്റ് പുറത്ത്, മെഡിക്കൽ റിപ്പോർട്ട് വന്നു, ഇനി പ്രതിരോധനിര കാക്കാൻ ആരു വരും…