ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 എഡിഷനുള്ള പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. മയങ്ക് അഗർവാളാണ് പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത്.
തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പഞ്ചാബ് കിങ്‌സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.ശിഖർ ധവാനെയും മയങ്ക് അഗർവാലിനെയുമാണ് പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.എന്തായാലും മയങ്ക് അഗർവാളിനെയാണ് ടീം ഇപ്പോൾ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
2022 ഐ പി ലിൽ പഞ്ചാബിനെ നയിക്കുന്നതിൽ താന് അഭിമാനം കൊള്ളുന്നുവെന്നും ഈ തവണ ടീമിനെ വിജയങ്ങളിലേക്ക് നയിക്കുമെന്നും മയങ്ക് അഗർവാൾ പ്രതികരിച്ചു.
2018 മെഗാ താരലേലത്തിലാണ് താരം പഞ്ചാബ് കിങ്സിലെത്തിയത്. കെ ൽ രാഹുലിന് ശേഷം 2018 മുതൽ ഏറ്റവും കൂടുതൽ റൺസ് നേടിയാ രണ്ടാമത്തെ പഞ്ചാബ് താരവും മയങ്ക് അഗർവാളാണ്.
ഈ സീസൺ മെഗാ താരാലേലത്തിന് മുന്നേ കെ എൽ രാഹുൽ ടീം വിട്ടിരുന്നു.മയങ്ക് അഗർവാളിനെ ടീമിൽ പഞ്ചാബ് നിലനിർത്തിയിരുന്നു.
നിലവിൽ 10 ഐ പി ൽ ടീമുകളിൽ 9 ടീമുകൾ തങ്ങളുടെ നായകൻമാരെ പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷെ ബാംഗ്ലൂർ ഇതു വരെ തങ്ങളുടെ നായകൻ ആരാണ് എന്ന് വെളുപ്പെടുത്തിയിട്ടില്ല.
ഫാഫ് ഡ്യൂ പ്ലസ്സിസ്, വിരാട് കോഹ്ലി, ഗ്ലെന്ന് മാക്സ്വെൽ, ജോഷ് ഹേയസ്ൽവുഡ് എന്നിവരാണ് പരിഗണനയിലുള്ളത് എന്ന് ടീം ഡയറക്ടർ മൈക്ക് ഹെസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.മാക്സ്വെല്ലിനും ഹെയ്സ്ൽവുഡിനും ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നത് കൊണ്ട് ഡ്യൂ പ്ലസ്സിയെ നായകനായി പ്രഖ്യാപിക്കാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത. പക്ഷെ ആരാധകർ കാത്തിരിക്കുന്നത് വിരാട് കോഹ്ലിയുടെ തിരിച്ചു വരവിനു വേണ്ടിയാണ്