കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായ ഇഷ്ഫാഖ് അഹ്‌മദിനേ പുകഴ്ത്തി ഹൈദരാബാദ് സൂപ്പർ താരം ബർത്തലോമിയോ ഓഗ്ബെച്ചേ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
താൻ എപ്പോഴും ഇഷ്ഫാഖിന്റെ നല്ലത് ആഗ്രഹിക്കുന്നുണ്ട്. തനിക്ക് എതിരെ അല്ലാതെ ബാക്കി എപ്പോഴും ഇഷ്ഫാഖിന് വിജയങ്ങൾ ഉണ്ടാകട്ടെ. ഇഷ്ഫാഖിനോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളൂ.
ഇഷ്ഫാഖ് അഹമ്മദ് താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് . പാഷന്റെ കാര്യത്തിലും ഡെഡിക്കേഷന്റെ കാര്യത്തിലും അദ്ദേഹത്തെ വെല്ലാൻ അധികം പരിശീലകർ ഇല്ല എന്നും ഒഗ്ബെചെ പറഞ്ഞു.
2014 ലിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായി ഇഷ്ഫാഖ് എത്തിയത്.തുടർന്ന് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായി അദ്ദേഹം ഇതു വരെ സ്ഥാനം അനുഷ്ഠിച്ചുവരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ബർത്തലോമിയോ ഓഗ്ബെച്ചേ.നിലവിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയാ താരം കൂടിയാണ് അദ്ദേഹം.