in , ,

LOVELOVE

RCB യെ ഇനി ശ്രേയസ് അയ്യരോ ലോകേഷ് രാഹുലോ നയിക്കും; റിപ്പോര്‍ട്ടുകൾ (DNA)

Rahul and Ayyar

വിരാട് കോലിക്ക് പകരക്കാരനായി ലോകേഷ് രാഹുലിനെയോ ശ്രേയസ് അയ്യറിനെയോ ആണ് RCB നോട്ടമിടുന്നത് എന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ടിട്വന്റി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് RCB യുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്ന് ഉണ്ടായ അഭ്യൂഹങ്ങളിൽ ഒന്ന് ലോകേഷ് രാഹുലിനെ തിരികെ എത്തിക്കും എന്നത് ആയിരുന്നു – അതിനെ ശരി വക്കുന്ന റിപ്പോര്‍ട്ട് ഇപ്പോൾ പുറത്തു വിട്ടത് ‘DNA’ ആണ്.

റോയൽ ചലഞ്ചേർസിന് ഒപ്പം IPL കരിയർ ആരംഭിച്ച രാഹുൽ അവരുടെ പ്രധാനപ്പെട്ട പ്ലയേസിൽ ഒരാളായി ആണ് കണക്കാപ്പെട്ടിരുന്നത്. എന്നാൽ 2018 ൽ സാലറി പ്രശ്നം കാരണം RCB രാഹുലിനെ നിലനിർത്തിയില്ല. ലേലത്തിൽ പതിനൊന്ന് കോടിക്കാണ് പഞ്ചാബ് രാഹുലിനെ സ്വന്തമാക്കായത്. ആ വർഷം ഏറ്റവും മികച്ച ഫോമിലാണ് രാഹുൽ ബാറ്റ് ചെയ്തതും. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റന്‍സി ചുമതല വന്നപ്പോൾ അത് രാഹുലിന്റെ ബാറ്റിങിനെ സാരമായി ബാധിച്ചു – ടീമിന്റെ ഘടനയിലും രീതികളിലും രാഹുൽ തൃപ്തനല്ല എന്നും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

Rahul and Ayyar

എന്തായാലും അടുത്ത വർഷം ടീം മാറും എന്ന് ഉറപ്പിച്ച പോലെയാണ് ഈ തവണ കാര്യങ്ങൾ അവസാനിച്ചത്. അത് തന്റെ നാടിന്റെ ഫ്രാഞ്ചൈസിലേക്ക് ആവുന്നതിൽ രാഹുലും താത്പര്യം കാണിക്കുന്നുണ്ടാവാം. പക്ഷേ ക്യാപ്റ്റന്‍സി പ്രഷർ എന്ന പ്രശ്നം ബംഗ്ലൂരിലും ബാധകം അല്ലേ എന്നതാണ് നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടിട്വന്റി ബാറ്ററുടെയും ഫാൻസിന്റെയും മുന്നിലെ ചോദ്യം.

2018 ൽ ശ്രേയസ് അയ്യർ ക്യാപ്റ്റന്‍ ആയതോടെ ആണ് ഡൽഹി ക്യാപ്പിറ്റൽസ് എന്ന ടീമിന് പുതു ജീവൻ വച്ചത്. റീബ്രാന്റിങ് കഴിഞ്ഞ്, പുതിയ മാനേജ്മെന്റും ശ്രേയസിലെ മികച്ച ക്യാപ്റ്റനും ഒക്കെ ചേർന്ന് ഡൽഹിയെ അവസാന നാലിലെ സ്ഥിരക്കാർ എന്ന നിലയിൽ നിന്ന് ആദ്യ നാലിലെ സ്ഥിരക്കാർ ആക്കി. 2019 ൽ മൂന്നാം സ്ഥാനക്കാരായും 2020 ൽ റണ്ണർ അപ്പായും ശ്രേയസും സംഖവും മികവ് പുലർത്തി, പക്ഷെ ഒരു പരിക്ക് കാര്യങ്ങൾ മാറ്റി മറിച്ചു.

തോളിനേറ്റ പരിക്കുമായി ശ്രേയസ് IPL ൽ നിന്നും പുറത്തായപ്പോൾ ക്യാപ്റ്റന്‍ സ്ഥാനം റിഷഭ് പന്തിലേക്ക് എത്തി. മികച്ച രീതിയിൽ ടീമിനെ നയിച്ച, നിലവിൽ ശ്രേയസിനേക്കാൾ വലിയ ബ്രാന്റ് ആയ പന്ത് തന്നെ ക്യാപ്റ്റനായി തുടരുന്നതിലാണ് ടീമിന് താത്പര്യം എന്നത് വ്യക്തമാണ്. ലീഡർഷിപ്പ് റോൾ താത്പര്യപ്പെടുന്ന ശ്രേയസിനെ സ്വന്തമാക്കാൻ പല ടീമുകൾക്കും താത്പര്യം ഉണ്ടാവാം, എന്നാൽ പുതിയൊരു ടീമിലേക്ക് പോവുന്നതിലും നല്ലത് RCB പോലൊരു വലിയ ബ്രാന്റിലേക്ക് പോവുന്നതാണ് എന്ന് ശ്രേയസിന് ചിന്തിക്കാം.

ശ്രേയസ് ആണെങ്കിലും രാഹുൽ ആണെങ്കിലും ലേലത്തിൽ കുറഞ്ഞ തുകക്ക് സ്വന്തമാക്കാൻ RCB ക്ക് കഴിയില്ല. വൻ തുക നൽകി കോലിയെ ഒക്കെ നിലനിർത്തുന്ന സാഹചര്യത്തില്‍ ഇനിയും പ്ലയേസിനെ വലിയ തുകയ്ക്ക് എത്തിച്ചാൽ ടീമിൽ മികച്ച പ്ലയേസിന്റെ എണ്ണം കുറയും, അങ്ങനെ സംഭവിച്ചാല്‍ സ്ഥിര പ്രശ്നങ്ങൾ ആവർത്തിക്കുകയും ചെയ്യും. എന്തായാലും ബാക്കി ലേലം നടക്കുമ്പോൾ കണ്ടറിയാം!

മെസ്സിയിൽ അത്ഭുതപ്പെട്ട് മുൻ PSG യുവതാരം! പറഞ്ഞത് ഇങ്ങനെയാണ്…

ഒടുവിൽ പോചെട്ടിനോ അത് സമ്മതിച്ചു, PSG-യുടെ പ്രശ്നം എന്തെന്ന് അദ്ദേഹം വ്യക്തമാക്കി…