in

LOVELOVE

ഒടുവിൽ പോചെട്ടിനോ അത് സമ്മതിച്ചു, PSG-യുടെ പ്രശ്നം എന്തെന്ന് അദ്ദേഹം വ്യക്തമാക്കി…

നവംബറിലെ ഇന്റർനാഷണൽ ബ്രേക്ക് ഇപ്പോൾ വന്നിരിക്കുന്നു, എന്നാൽ ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ഇത് അവസാനിക്കുകയും PSG ലിഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പ്ലേകളിലേക്ക് മടങ്ങുകയും ചെയ്യും . ഈ മത്സരങ്ങളിലെല്ലാം PSG എല്ലായിടത്തും ഒരുമിച്ചു ആധിപത്യം പുലർത്തുന്ന പ്രകടനങ്ങൾ കൊണ്ടുവരുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം .

Messi and Pochettino

ബോർഡോക്‌സിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ഒരു പ്രധാന ലീഗ് 1 എവേ വിജയം നേടിയതിന് ശേഷവും, മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ ഇപ്പോഴും PSG ടീമിനുള്ളിൽ മെച്ചപ്പെടാനുള്ള ഒരുപാട് ഇടങ്ങൾ കാണുന്നുണ്ട് .

ബോർഡോക്‌സിനെതിരെ പിഎസ്‌ജി 3-2 വിജയിച്ചു കൊണ്ട് സീസണിൽ കളിച്ച 13 ലീഗ് മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി ഒന്നാമതാണ് . എന്നാൽ പ്രതീക്ഷിച്ചതുപോലെ, ആക്രമണത്തിലും പ്രതിരോധത്തിലും ടീമിന് കളി മെച്ചപ്പെടുത്താൻ കഴിയുന്ന നിരവധി മേഖലകളുണ്ടെന്നാണ് പോച്ചെറ്റിനോ വിശ്വസിക്കുന്നത് . അത് മത്സരത്തിന് ശേഷം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു .

ഒപ്പം ബോർഡോക്‌സിനെതിരായ മത്സരത്തിൽ PSG മികച്ച രീതിയിൽ ആക്രമിച്ചു . എന്നാൽ, ടീം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയതിനെ പറ്റിയും പോചെട്ടിനോ പരാമർശിച്ചു .

PSG Boss Pochettino

“ഞങ്ങൾ എല്ലാ മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ച് കളിയുടെ വേഗതയിൽ . ചില സമയങ്ങളിൽ, ഞങ്ങൾക്ക് നല്ല താളം ഉണ്ട്, പക്ഷേ കളി മുഴുവനും ഞങ്ങൾക്ക് അത് നിലനിർത്താൻ കഴിയില്ല. അത് എങ്ങനെ വർദ്ധിപ്പിക്കാമെന്നും ഞങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഞങ്ങളുടെ ഡിഫെൻസീവും മെച്ചപ്പെടുത്തേണ്ടതുണ്ട്. 3-0 എന്ന നിലയിൽ മത്സരത്തിൽ ലീഡ് നേടിയ ശേഷം അവസാനം രണ്ട് ഗോളുകൾ ഞങ്ങൾ വഴങ്ങാൻ പാടില്ലാത്തതാണ് .”

” കൂടുതൽ മനസ്സമാധാനം ലഭിക്കാൻ ആ സമയത്ത് ഞങ്ങളുടെ കളിയുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. ആക്രമണാത്മകവും പ്രതിരോധപരവുമായ രണ്ട് ഘട്ടങ്ങളിലും ഉയർന്ന താളം നിലനിർത്താൻ കഴിവുള്ള ഒരു ടീമായിരിക്കണം ഞങ്ങൾ . “

നവംബറിലെ ഇന്റർനാഷണൽ ബ്രേക്ക് ഇപ്പോൾ വന്നിരിക്കുന്നു, എന്നാൽ ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ഇത് അവസാനിക്കുകയും PSG ലിഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പ്ലേകളിലേക്ക് മടങ്ങുകയും ചെയ്യും . ഈ മത്സരങ്ങളിലെല്ലാം PSG എല്ലായിടത്തും ഒരുമിച്ചു ആധിപത്യം പുലർത്തുന്ന പ്രകടനങ്ങൾ കൊണ്ടുവരുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം .

RCB യെ ഇനി ശ്രേയസ് അയ്യരോ ലോകേഷ് രാഹുലോ നയിക്കും; റിപ്പോര്‍ട്ടുകൾ (DNA)

പന്തിനും രാഹുലിനും റെസ്റ്റ്, രോഹിത് ക്യാപ്റ്റന്‍. സഞ്ചുവിന് വീണ്ടും അവസരം?