in ,

യുണൈറ്റഡിൽ നവചരിതം കുറിക്കാൻ മികച്ചവൻ രാഗ്നിക്ക് തന്നെയെന്ന് ജർമൻ ഇതിഹാസ താരം…

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ പുതുചരിതം കുറിക്കാൻ ഏറ്റവും മികച്ച പരിശീലകൻ രാൾഫ് രാഗ്നിക്ക് തന്നെയാണെന്ന് ജർമൻ ഇതിഹാസ താരം ബാസ്റ്റൻ ഷ്വെയിൻസ്റ്റീഗർ. Utd പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ പുതുചരിതം കുറിക്കാൻ ഏറ്റവും മികച്ച പരിശീലകൻ രാൾഫ് രാഗ്നിക്ക് തന്നെയാണെന്ന് ജർമൻ ഇതിഹാസ താരം ബാസ്റ്റൻ ഷ്വെയിൻസ്റ്റീഗർ. Utd പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

അദ്ദേഹത്തിലെ പരിശീലകനെ സ്റ്റട്ടഗാർഡ് നിന്ന് മുതൽ എനിക്കറിയാം.ലെപ്സിഗിൽ മഹത്തരമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യതത്.മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നവചരിതം കുറിക്കാൻ അദ്ദേഹത്തിന് സാധിക്കും.കളിക്കളത്തിൽ മാത്രമല്ല ക്ലബ് എന്നാ നിലയിലും അദ്ദേഹം യുണൈറ്റഡിന് മറ്റൊരു തരത്തിലേക്ക് എത്തിക്കും. യുണൈറ്റഡിന് ഇപ്പോൾ ആവശ്യവും അദ്ദേഹത്തെ പോലത്തെ ഒരു പരിശീലകനായാണ്. അദ്ദേഹം പരിശീലകനായ ശേഷം ഒരുപാട് അക്കാഡമി താരങ്ങൾ ആദ്യ ടീമിലേക്ക് എത്തിയിരിക്കുന്നു.ബയേണും ബാർസയുടെ അക്കാഡമി താരങ്ങളെ വെച്ച് ചരിത്രം സൃഷ്ടിച്ചവരാണ്. ആരാധകർക്ക് അക്കാഡമിയിൽ നിന്ന് ഉയർന്നു വരുന്ന താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും.രാൾഫ് യുവ താരങ്ങളുടെ വളർച്ചക്ക് കൂടുതൽ പ്രധാന്യം നൽകുന്നു.

ബാസ്റ്റൻ ഷ്വെയിൻസ്റ്റീഗരിന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. യുണൈറ്റഡിനെ പ്രതാപത്തിലേക്ക് തിരകെ കൊണ്ട് വരാൻ രാൾഫിൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നേരിട്ടതിൽ കടുപ്പമേറിയ എതിരാളി ആര്? ഏർലിംഗ് ഹാലൻഡ് ഉത്തരം പറയുന്നു

മെസ്സിയോ റൊണാൾഡോയോ ആരാണ് മികച്ചവൻ?,ഇതിഹാസ പരിശീലകൻ മനസ്സ് തുറക്കുന്നു..