in ,

LOVELOVE OMGOMG

റാഗ്നിക്ക് ഹാലൻഡിനെ യുണൈറ്റഡിൽ എത്തിക്കുമെന്ന് റിപ്പോട്ട്, റാഗ്നിക്കിന്റെ ആ ബന്ധങ്ങൾ അതിനു സഹായിക്കും…

അദ്ദേഹത്തിൻറെ ശൈലിക്ക് യോജിച്ച വിധത്തിൽ ഹൈ പ്രസിംഗ് നടത്തുന്ന നോർവീജിയൻ യുവതാരത്തിനെ ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബിലേക്ക് എത്തുകയാണെങ്കിൽ ഇരുകൂട്ടർക്കും അതുകൊണ്ടുണ്ടാകുന്ന പ്രയോജനം വളരെ വലുതാണ്.

haaland to Manchester-United

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള യുവതാരം ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ലോകഫുട്ബോൾ ആരാധകർ പറയാൻ കഴിയുകയുള്ളൂ അത് മറ്റാരുമല്ല ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർമുണ്ടിന്റെ നോർവീജിയൻ താരം എർലിംഗ് ഹലാൻഡ് തന്നെയാണ്. അദ്ദേഹത്തിനായി വലവീശി നോക്കാത്ത വമ്പൻ ക്ലബ്ബുകൾ യൂറോപ്പിൽ ഒന്നുമില്ല.

റെക്കോർഡ് പ്രതിഫലവും ട്രാൻസ്ഫർ ഫീസും ഓഫർ ചെയ്തിട്ട് പോലും ബൊറൂസിയ അദ്ദേഹത്തിനെ മറ്റാർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ല. എന്നാൽ ഇപ്പോൾ ഓൾഡ് ട്രാഫോഡിലെ ചുവന്ന ചെകുത്താന്മാർക്ക് ഈ നോർവീജിയൻ യുവത്വത്തിനെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു സഹായകമാകുന്നതാകട്ടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ പുതിയ പരിശീലകൻ റാഗ്നിക്കിന്റെ സാന്നിധ്യവും.

haaland to Manchester-United

ഡോർട്ട്മുണ്ടുമായി 2024 വരെ കരാറുള്ള ഹാലൻഡിന് അടുത്ത സമ്മറിൽ 63 മില്ല്യൺ പൗണ്ടായിരിക്കും വിലയെന്നാണ് സൺഡേ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി അദ്ദേഹത്തിനെ സ്വന്തമാക്കുവാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു ബ്ലൂസ് മുന്നോട്ടുവെച്ച മോഹിപ്പിക്കുന്ന ഓഫറുകളിൽ ഒന്നും ജർമൻ ക്ലബ്ബ് വീണിട്ടില്ല. എന്നാൽ ഇപ്പോൾ ആ ഭാഗ്യം യുണൈറ്റഡിന് ലഭിച്ചേക്കുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തുന്നതിന് മുൻപ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിന്റെ താരമായിരുന്നു എർലിംഗ് ഹാലൻഡ്. നോർവീജിയൻ ക്ലബ്ബായ മോൾഡെയിൽ നിന്ന് ഹാലൻഡ് സാൾസ്ബർഗിലേക്ക് വരുന്ന സമയത്ത് ക്ലബ്ബിന്റെ ഫുട്ബോൾ ഡയറക്ടറായിരുന്നു റാംഗ്നിക്ക്.‌ അന്ന് മുതൽ ഹാലൻഡുമായി മികച്ച ബന്ധം റാംഗ്നിക്കിനുണ്ട്.  ഈ ബന്ധം മോഹിപ്പിക്കുന്ന ഈ ട്രാൻസ്ഫർ നടപ്പിലാക്കുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയെ സഹായിക്കുമെന്നാണ് ആരാധകരും ഫുട്ബോൾ പണ്ഡിറ്റുകളും വിശ്വസിക്കുന്നത്.

താരത്തിന് പുറമേ അദ്ദേഹത്തിൻറെ പിതാവിന്റെ മേലും പുതിയ മഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന് വളരെ വലിയ സ്വാധീനശക്തി ഉണ്ട്. അദ്ദേഹത്തിൻറെ ശൈലിക്ക് യോജിച്ച വിധത്തിൽ ഹൈ പ്രസിംഗ് നടത്തുന്ന നോർവീജിയൻ യുവതാരത്തിനെ ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബിലേക്ക് എത്തുകയാണെങ്കിൽ ഇരുകൂട്ടർക്കും അതുകൊണ്ടുണ്ടാകുന്ന പ്രയോജനം വളരെ വലുതാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും കടുത്ത ഷെഡ്യൂൾ അടുത്ത മാർച്ചിൽ…

തന്നെ തത്കാലം ടീമിൽ എടുക്കരുതെന്ന് ഹാർദിക് പാണ്ഡ്യ, കാരണമിതാണ്!