in

റയലിൽ സിദാന് പകരക്കാരനാവാൻ യോഗ്യൻ ഒരേ ഒരാളെയുള്ളൂ

റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാന്റെ പിൻഗാമിയാകാൻ റൗൾ തയ്യാറാണെന്ന് റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ മോറിയന്റസ്.
സിദാൻ സീസണിന്റെ അവസാനം സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് ഈ വാർത്ത ആക്കം കൂട്ടുകയാണ്.

നിലവിൽ കാസ്റ്റില്ലയുടെ ചുമതലയുള്ള റൗൾ, സീസണിന്റെ അവസാനത്തിൽ സിദാൻ പരിശീലക സ്ഥാനമൊഴിയുകയാണെങ്കിൽ ആ സ്ഥാനത്ത് വരാൻ ഏറ്റവും സാധ്യതയുള്ള താരമാണ്. റയലിന്റെ സിസ്റ്റവുമായി ചേർന്നു പോകാൻ എന്തു കൊണ്ടും റൗളിന് കഴിയും.

റയൽ മാഡ്രിഡ് ഇതിഹാസം മൊറിയന്റസ് റേഡിയോ കോപ്പിനോട് സംസാരിക്കവെ ആയിരുന്നു ഇപ്രകാരം പറഞ്ഞത്.

“സിദാന് പകാരമായി സമീപിക്കാവുന്ന ഏറ്റവും വിശ്വസനീയമായ ഓപ്ഷനാണ് റൗൾ. റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാൻ എല്ലാവരേക്കാളും യോഗ്യനാണ് അദ്ദേഹം.

“സിദാന് പകാരമായി സമീപിക്കാവുന്ന ഏറ്റവും വിശ്വസനീയമായ ഓപ്ഷനാണ് റൗൾ. റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാൻ എല്ലാവരേക്കാളും യോഗ്യനാണ് അദ്ദേഹം.

ഞാൻ റൗളുമായി നല്ല ബന്ധം പുലർത്തുന്നു, പക്ഷേ അദ്ദേഹം റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാൻ പോകുകയാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല.”

റൗളിന്റെ പ്രവർത്തനരീതി വളരെ നൂതനമാണ് എന്നും മോറിയന്റസ് പറയുന്നു,

പാലസ്തീൻ ജനതക്കുള്ള ഐക്യദാർട്യം പ്രകടിപ്പിച്ചു ചെകുത്താൻ പട

യുണൈറ്റഡ് അടുത്ത റൊണാൾഡോയെ കണ്ടെത്തി