in , ,

LOVELOVE

ഉമ്രാൻ മാലിക്കിന് എത്രയും വേഗം ടെസ്റ്റ്‌ ക്രിക്കറ്റ്‌ അരങ്ങേറ്റം നൽകണമെന്ന് രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗിൽ വേഗത കൊണ്ട് അത്ഭുത തീർക്കുകയാണ് ഉമ്രാൻ മാലിക്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരമാണ് അദ്ദേഹം. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അൺക്യാപ്പ്ഡ് താരവും അദ്ദേഹമാണ്.

Umran Malik [IPL/TOI/SRH]

ഇന്ത്യൻ പ്രീമിയർ ലീഗിൽ വേഗത കൊണ്ട് അത്ഭുത തീർക്കുകയാണ് ഉമ്രാൻ മാലിക്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരമാണ് അദ്ദേഹം. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അൺക്യാപ്പ്ഡ് താരവും അദ്ദേഹമാണ്.

ഇപ്പോൾ ഉമ്രാൻ മാലിക്കിന് എത്രയും വേഗം ടെസ്റ്റ്‌ അരങ്ങേറ്റം നൽകണമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും ഇതിഹാസ താരവുമായ രവി ശാസ്ത്രി.ഈ എസ് പി എൻ ക്രിക്ഇൻഫോ യുടെ t20 ടൈം ഔട്ട്‌ എന്നാ പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എത്രയും വേഗം അദ്ദേഹത്തിന് ബിസിസിഐ കരാർ നൽകണം.ബുമ്രയിൽ നിന്നും ഷമിയിൽ നിന്നും ഒരുപാട് പഠിക്കാൻ അദ്ദേഹത്തിന് സാധിക്കും.നിലവിലുള്ള ഫോമിൽ അദ്ദേഹത്തെ ടീമിലേക്ക് എടുത്താൽ അത് അദ്ദേഹത്തിന് ഇന്ത്യൻ ടീമിനും വലിയ ഉപകാരമാകും.

അദ്ദേഹം മികച്ചവനിൽ നിന്ന് മികച്ചവനായി കൊണ്ടിരിക്കുകയാണ്.അദ്ദേഹം മികച്ച ലൈനിൽ പന്ത് എറിയേണ്ടതുണ്ട്. മികച്ച ലൈനിൽ ഇതേ വേഗതയിൽ ഉമ്രാൻ സ്ഥിരമായി പന്ത് എറിയാൻ കഴിഞ്ഞാൽ ഇന്ത്യക്ക് മികച്ച ഒരു ഫാസ്റ്റ് ബൗളേറെ ലഭിക്കും.

തന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് എത്രയും വേഗം ടെസ്റ്റിൽ അരങ്ങേറ്റം നൽകണം.ഷമിയും ബുമ്രയും അടങ്ങുന്ന ഫാസ്റ്റ് ബൌളിംഗ് നിരയിലേക്ക് ഉമ്രാൻ കൂടി ചേർന്നാൽ അത് ഇന്ത്യക്ക് വലിയ ഒരു മുതൽക്കൂട്ടാകും. ഇന്ത്യ ആരെയും പേടിപ്പെടുത്തുന്ന ശക്തി കൂടിയായി മാറുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സ് യുവ താരത്തെ റാഞ്ചാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്..

മുൻ ഇന്ത്യൻ താരത്തിന് ഒരു വർഷം ജയിൽ ശിക്ഷ..