in

വിജയം തുടരാൻ കൊൽക്കത്ത, ആദ്യ വിജയത്തിനായി ബാംഗ്ലൂർ..

ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിന് തകർത്തു കൊണ്ടാണ് ഈ സീസൺ ഐ പി ൽ കൊൽക്കത്ത ആരംഭിച്ചത്. മറുവശത്ത് പഞ്ചാബിനോട് അഞ്ചു വിക്കറ്റിന് തോൽവി രുചിച്ചതിന് ശേഷമാണ് ബാംഗ്ലൂർ എത്തുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം വിജയം ലക്ഷ്യമിട്ടു കൊൽക്കത്ത ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ എതിരാളികൾ.

ഫാഫ് ഡ്യൂ പ്ലസ്സിസ് – വിരാട് കോഹ്ലി സഖ്യത്തിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കാർത്തിക്കും കൂടിയെത്തുമ്പോൾ കൊൽക്കത്തക്ക് കാര്യങ്ങൾ എളുപ്പമല്ല.

നരേൻ – ചക്രവർത്തി സ്പിൻ ദ്വയത്തിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ഉമേഷ്‌ യാദവ് കൂടി ഫോം കണ്ടെത്തിയതോടെ ബാംഗ്ലൂരിന് റൺസ് കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല.

അവസാനമായി ഇരു ടീമുകളും ഏറ്റു മുട്ടിയ അഞ്ചു മത്സരങ്ങളിൽ രണ്ടിൽ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സും മൂന്നിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും വിജയിച്ചു.

ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിന് തകർത്തു കൊണ്ടാണ് ഈ സീസൺ ഐ പി ൽ കൊൽക്കത്ത ആരംഭിച്ചത്. മറുവശത്ത് പഞ്ചാബിനോട് അഞ്ചു വിക്കറ്റിന് തോൽവി രുചിച്ചതിന് ശേഷമാണ് ബാംഗ്ലൂർ എത്തുന്നത്.

സീസണിലെ ആരാധകരുടെ മികച്ച താരം ലൂണ..

മെസ്സിയെ തങ്ങൾക്ക് ആവശ്യമില്ല.