in , ,

ല ഡെസിമക്കു പിന്നാലെ- 35 ആം ലീഗ് കിരീടം കൂടി ലോസ് ബ്ലാങ്കോസിനു നേടി കൊടുത്തു കാർലോസ് ആഞ്ചലോട്ടി…….

തങ്ങളുടെ പത്താം ചാമ്പ്യൻസ് ലീഗ് കിരീടം അഥവാ ല ഡെസിമ നേടി തന്ന ആഞ്ചലോട്ടി റയൽ ആരാധകരുടെ ഇഷ്ട പരിശീലകരിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. 35ആം ലീഗ് കിരീടത്തിനും ആ തന്ത്രജ്ഞൻ തന്നെ കാരണമാകുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

ഒന്നും പറയാനില്ല മികച്ച പ്രകടനം. സീസണലുടനീളം സ്ഥിരതയാർന്ന പ്രകടനം. മികച്ച അറ്റാക്കിങ് ജോഡികൾ ബെൻസിമയും വിനീഷ്യസും.അതിൽ തന്നെ ബെൻസിമയുടെ അതി മനോഹരമായ പ്രകടങ്ങളും,നിർണായക സമയങ്ങളിലെ അസാധ്യ ഗോളുകളും, വിങ്ങുകളിൽ എതിരാളികളെ സ്വന്തം വേഗത കൊണ്ട് മറികടക്കുന്ന വിനീഷ്യസും റയലിന്റെ നേട്ടത്തിൽ പ്രധാന പങ്കാളി ആണ്. റോഡ്രിഗോ ഗോസും അവസരത്തിനൊത്തു ഉയർന്നപ്പോൾ റയൽ എതിരാളികളുടെ പേടി സ്വപ്നം ആയി. അസെൻസിയോയും കൊച്ചു തന്നിൽ അർപ്പിച്ച വിശ്വാസം ഒരു പരിധി വരെ കാത്തു സൂക്ഷിച്ചു.

മധ്യ നിരയുടെ കരുത്തായി ഇപ്പോഴും ലുക്കാ മോഡ്രിച്ചും കസെമിരയും ടോണി ക്രൂസും പിന്നെ വാൽവെർദെയും കമവിങ്ങയും. പ്രതിരോധത്തിൽ ഡേവിഡ് അലബായും എഡർ മിലിട്ടാവൊയും ലൂക്കാസ് വാസ്ക്വസും ഫെർലാൻഡ് മെന്റിയും. ഗോൾ വലക്കു മുന്നിൽ തിബോ കൊട്ടുവയും കൂടി അടങ്ങുമ്പോൾ റയൽ അജയ്യരാകുന്നു.

എല്ലാത്തിനുമുപരി അവരുടെ ചാണക്യൻ കാർലോ ആഞ്ചലോട്ടിയും. തങ്ങളുടെ പത്താം ചാമ്പ്യൻസ് ലീഗ് കിരീടം അഥവാ ല ഡെസിമ നേടി തന്ന ആഞ്ചലോട്ടി റയൽ ആരാധകരുടെ ഇഷ്ട പരിശീലകരിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. 35ആം ലീഗ് കിരീടത്തിനും ആ തന്ത്രജ്ഞൻ തന്നെ കാരണമാകുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

കഴിഞ്ഞ സീസൺ വിജയികളായ അത്ലറ്റികോ മാഡ്രിഡിന്റെയും ബാർസലോണയുടെയും മോശം ഫോം കൂടിയാണ് നാല് മത്സരം ശേഷിക്കെ ലീഗ് ഉയർത്താൻ ലോസ് ബ്ലാങ്കോസിനു തുണയായത്. റയലിനെതിരെ മികച്ച ഒരു Title Race കൊടുക്കാൻ പോലും ഇരു ടീമുകൾക്കും ആയില്ല.

Congrats Legendory Club Real Madrid??????

ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, മഹി തന്നെ ക്യാപ്റ്റൻ..

ബ്രസീലിയൻ സൂപ്പർ താരം ATKMBയിൽ വരുമോ യാഥാർത്ഥ്യമിതാണ്