in ,

LOVELOVE

ഐ പി എല്ലിന്റെ വാർഷികം ആഘോഷമാക്കി ബറ്റ്ലർ..

15 വർഷങ്ങൾക് മുന്നേ ഇന്നേ ദിവസം ബ്രണ്ടൺ മക്കല്ലം തിരി കൊളുത്തിയ വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ബറ്റ്ലർ ഇന്ന് ബാറ്റ് വീശിയത്.ഐ പി എൽ വാർഷിക ദിനം കൊൽക്കത്ത താരങ്ങൾ സെഞ്ച്വറി നേടട്ടെ എന്ന ആഗ്രഹിച്ച മക്കല്ലത്തിന് തന്റെ വെടികെട്ട് സെഞ്ച്വറി സമ്മാനമായി നൽകി ജോസ് ബറ്റ്ലർ.ഈ ഒരു സെഞ്ച്വറിയിൽ അദ്ദേഹം സ്വന്തമാക്കിയ റെക്കോർഡുകളും അനവധിയാണ്.

തുടർച്ചയായ ഏഴു ഐ പി എൽ ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് എന്നാ റെക്കോർഡാണ് അതിൽ ആദ്യത്തേത്.2021 മുതൽ 2022 വരെയുള്ള തുടർച്ചയായ ഏഴു ഇന്നിങ്സുകളിലായി താരം സ്വന്തമാക്കിയത് 499 റൺസാണ്.ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും ബറ്റ്ലർ തന്നെയാണ്.2018,19 സീസണുകളിലായി തുടർച്ചയായ ഏഴു മത്സരങ്ങളിൽ 497 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി.2 വീതം സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, ഷെയിൻ വാട്സൺ എന്നിവരെയാണ് ബറ്റ്ലർ പിന്നിലാക്കിയത്. മുംബൈ ഇന്ത്യൻസ്, സൺ രൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് എന്നീ ടീമുകൾക്ക് എതിരെയാണ് അദ്ദേഹം രാജസ്ഥാൻ വേണ്ടി സെഞ്ച്വറി നേടിയത്.

ഈ ഐ പി എൽ സീസണിൽ ബറ്റ്ലർ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. ഒരു സീസണിൽ രണ്ട് സെഞ്ച്വറി നേടിയ താരങ്ങളുടെ ലിസ്റ്റിലേക്ക് അദ്ദേഹവും കൂടിച്ചേർക്കപെട്ടു.വിരാട് കോഹ്ലിയാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം. നാല് സെഞ്ച്വറിയാണ് വിരാട് നേടിയത്.ധവാൻ, ഗെയ്ൽ, വാട്സൺ, അംല എന്നിവരാണ് ഒരു സീസണിൽ ഒന്നിൽ കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.

ടോസ് ലഭിച്ച കൊൽക്കത്ത ക്യാപ്റ്റൻ അയ്യർ ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബറ്റ്ലറിന്റെ വെടിക്കെട്ടിൽ രാജസ്ഥാൻ
217/5. ബറ്റ്ലർ 61 പന്തിൽ 103 റൺസ് നേടി.

റോഡ് ആക്‌സിഡന്റിൽ പെട്ട് പിറ്റേന്ന് തന്നെ ടൂർണമെന്റ് കളിക്കാൻ വന്ന അമൻ ഖാന്റെ കഥ..

അവസാന നിമിഷം കേരളം തീയായ് ആളിക്കത്തി ആ തീയിൽ കരുത്തന്മാരായ ബംഗാൾ എരിഞ്ഞടങ്ങി