in ,

റോഡ് ആക്‌സിഡന്റിൽ പെട്ട് പിറ്റേന്ന് തന്നെ ടൂർണമെന്റ് കളിക്കാൻ വന്ന അമൻ ഖാന്റെ കഥ..

ലക്ക്നൗവിന്റെ ആയുഷ് ബാഡോനി പോലെ ഗുജറാത്തിന്റെ അഭിനവ് മനോഹർ പോലെ കൊൽക്കത്തയിൽ മികച്ച പ്രകടനം നടത്താൻ അമൻ ഖാനും സാധിക്കട്ടെ.ഇന്നത്തെ മത്സരത്തിൽ ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഈ താരം ഏത് ഒരു താരത്തിന് മാതൃകയാക്കണ്ടേ താരമാണ്.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റsറൈഡഴ്സിൽ ആരോൺ ഫിഞ്ചിന് ഒപ്പം അരങ്ങേറ്റം കുറിച്ച യുവ താരം അമൻ ഖാൻ ചില്ലറകാരനല്ല.റോഡ് ആക്‌സിഡന്റിൽ പെട്ട് പിറ്റേന്ന് തന്നെ ടൂർണമെന്റ് കളിക്കാൻ വന്ന അമൻ ഖാന്റെ കഥ വല്ലാത്തൊരു കഥയാണ്.ആരാണ് കൊൽക്കത്ത കണ്ടെത്തിയ ഈ യുവ താരം.

ഒരു ബിഗ് ഹിറ്ററാണ് ഈ 25 കാരൻ , അദ്ദേഹത്തിന് ഉപയോഗപ്രദമായ മീഡിയം പേസും ബൗൾ ചെയ്യാൻ കഴിയും. ഈ വർഷമാദ്യം നടന്ന മെഗാ ഐപിഎൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ലക്ഷം രൂപയ്ക്കാണ് (ഏകദേശം 26,000 യുഎസ് ഡോളർ) ഈ യുവ താരത്തെ ടീമിലെത്തിച്ചത്.

മുംബൈയിൽ വളർന്ന അദ്ദേഹം പ്രാദേശിക തലത്തിൽ അച്ഛൻ കളിക്കുന്നത് കണ്ടാണ് ക്രിക്കറ്റിലേക്ക് കാല് എടുത്ത് വെച്ചത് . നൈറ്റ് റൈഡേഴ്‌സിൽ തന്റെ ക്യാപ്റ്റനായ ശ്രെയസ് അയ്യർക്ക് ഒപ്പം അദ്ദേഹം വിവിധ പ്രായം ഗ്രൂപ്പ്‌ ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ട്.
അമന്റെ പിതാവ് അവനെ ഒരു ഫാസ്റ്റ് ബൗളർ ആക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അതിനർത്ഥം അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ അപൂർവമായേ അവസരം ലഭിച്ചുള്ളൂ എന്നാണ്.

റോഡപകടത്തിൽ അദ്ദേഹത്തിന്റെ തുടയ്ക്കും കാൽവിരലിനും പരിക്കേറ്റതാണ് വഴിത്തിരിവായത്, പക്ഷേ അടുത്ത ദിവസം കളിക്കുകയും പ്രാദേശിക അണ്ടർ 14 ടൂർണമെന്റിൽ 60 റൺസ് നേടുകയും ചെയ്തു. അടുത്ത മത്സരത്തിൽ തന്നെ നാലാം നമ്പറിലേക്കും പിന്നീട് ഓപ്പനറായും പരിശീലകൻ പ്രവീൺ അംറേ സ്ഥാനകയറ്റം നൽകി.മുംബൈ U-19 ന് വേണ്ടിയുള്ള മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ കൂച്ച് ബെഹാർ ട്രോഫിയിലേക്ക് തെരെഞ്ഞെടുത്തു.2020-21 വിജയ് ഹസാരെ ട്രോഫിയുടെ (ആഭ്യന്തര ലിസ്റ്റ് എ ടൂർണമെന്റ്) ക്വാർട്ടർ ഫൈനലിൽ സീനിയർ മുംബൈ ടീമിൽ അമൻ അരങ്ങേറ്റം കുറിച്ചു.

സൗരാഷ്ട്രയ്‌ക്കെതിരായ ആ കളിയിൽ അദ്ദേഹം ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്തില്ല, എന്നാൽ കർണാടകയ്‌ക്കെതിരായ സെമി ഫൈനലിൽ 6-ാം നമ്പറിൽ നിന്ന് 18 പന്തിൽ 25 റൺസ് അടിച്ചു. മൂന്ന് ദിവസത്തിന് ശേഷം, ഉത്തർപ്രദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ട്രോഫി ഉയർത്തിയ ടീമിന്റെ ഭാഗമായി.2021-22 സീസണിൽ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തന്റെ ടി20 അരങ്ങേറ്റവും നടത്തി.

ലോവർ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്ത അദ്ദേഹം 148.14 സ്ട്രൈക്ക് റേറ്റിൽ 40 റൺസ് നേടി.ആറ് വർഷമായി വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി ട്രയൽസിൽ പങ്ക് എടുത്തതിന് ശേഷമാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . 2018ൽ മുംബൈ ടി20 ലീഗിൽ 47 പന്തിൽ ആറ് ഫോറും സിക്സും ഉൾപ്പെടെ 85 റൺസ് നേടിയിരുന്നു. ആ മത്സരത്തിൽ , അയ്യരുമൊത്ത് 127 റൺസിന്റെ കൂട്ടുകെട്ടിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു.

ലക്ക്നൗവിന്റെ ആയുഷ് ബാഡോനി പോലെ ഗുജറാത്തിന്റെ അഭിനവ് മനോഹർ പോലെ കൊൽക്കത്തയിൽ മികച്ച പ്രകടനം നടത്താൻ അമൻ ഖാനും സാധിക്കട്ടെ.ഇന്നത്തെ മത്സരത്തിൽ ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഈ താരം ഏത് ഒരു താരത്തിന് മാതൃകയാക്കണ്ടേ താരമാണ്.

ടോപ് ഫോറിൽ തിരകെയെത്താൻ സഞ്ജുവും കൂട്ടരും ഇന്നിറങ്ങുമ്പോൾ രാജസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ തിരച്ചടി ഇതാണ്…

ഐ പി എല്ലിന്റെ വാർഷികം ആഘോഷമാക്കി ബറ്റ്ലർ..