ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ തിരകെയെത്താൻ രാജസ്ഥാൻ ഇന്ന് ഇറങ്ങുന്നു. എതിരാളികൾ ശ്രെയസ് അയ്യറിന്റെ നേതൃത്തിൽ ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡഴ്സ്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക് ബ്രാബോണ് സ്റ്റേഡിയത്തിൽ.
കഴിഞ്ഞ മത്സരം ഹാർഡിക് പാന്ധ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് തോൽവി രുചിച്ചിരുന്നു. ഈ ഐ പി എൽ സീസണിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ രാജസ്ഥാൻ റോയൽസ് നേരിടുന്ന ഏറ്റവും വലിയ തിരച്ചടി കഴിഞ്ഞ മത്സരങ്ങളിൽ വെളിവായതാണ്. അവസാന ഓവറുകളിലെ റൺ ഒഴുക്ക് തടയാൻ ബുദ്ധിമുട്ടുന്നത് തന്നെയാണ് സഞ്ജുവും കൂട്ടരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ സീസണിൽ രാജസ്ഥാൻ റോയൽസ് 16 മുതൽ 20 വരെയുള്ള ഓവറുകളിൽ ഒരു മത്സരത്തിൽ ഒരു വിക്കറ്റ് എന്നാ കണക്കിലാണ് വിക്കറ്റ് എടുത്ത് കൊണ്ടിരിക്കുന്നത്. ഇത് സീസണിൽ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ്.12.78 ഇക്കോണമി നിരക്കിലാണ് രാജസ്ഥാൻ ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങുന്നത്.
ഈ പ്രശ്നം പരിഹരിക്കാതെ സഞ്ചുവിനും ടീമിനും അധികം ദൂരം മുന്നോട്ട് പോകാൻ സാധിക്കില്ല. പരിക്ക് മാറി ബോൾട്ട് തിരിച്ചെത്തുമോ എന്ന് ഉറപ്പില്ല. ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.
രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവ്ദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ്), 4 റാസി വാൻ ഡെർ ഡസ്സെൻ, 5 ഷിമ്രോൺ ഹെറ്റ്‌മെയർ, 6 റിയാൻ പരാഗ്, 7 ജെയിംസ് നീഷാം / ട്രെന്റ് ബോൾട്ട്, 8 ആർ അശ്വിൻ, 9 പ്രസീദ് കൃഷ്ണ, 910 യുസ്വേന്ദ്ര ചാഹൽ, 11 കുൽദീപ് സെൻ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 വെങ്കിടേഷ് അയ്യർ, 2 ആരോൺ ഫിഞ്ച്, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 നിതീഷ് റാണ, 5 ഷെൽഡൺ ജാക്‌സൺ (വിക്കറ്റ്), 6 ആന്ദ്രെ റസൽ, 7 സുനിൽ നരെയ്ൻ, 8 പാറ്റ് കമ്മിൻസ്, 9 അമൻ ഖാൻ, 10 ഉമേഷ് യാദവ്. 11 വരുൺ ചക്രവർത്തി.