in ,

LOVELOVE

നിറഞ്ഞാടി ബേബി എ ബി

ഇന്ത്യൻ പ്രീമിയർ ലീഗിൽ വരവറയിച്ചു ബേബി എ ബി ഡി എന്നാ ഓമനപേരിൽ അറിയപെടുന്ന ഡെവാൾഡ് ബ്രെവിസ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.25 പന്തിൽ 49 റൺസാണ് താരം നേടിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വരവറയിച്ചു ബേബി എ ബി ഡി എന്നാ ഓമനപേരിൽ അറിയപെടുന്ന ഡെവാൾഡ് ബ്രെവിസ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.25 പന്തിൽ 49 റൺസാണ് താരം നേടിയത്.

199 റൺസ് പിന്തുടരാൻ ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് മോശം തുടക്കം ലഭിച്ച ശേഷം ബ്രെവിസും തിലക് വർമയും കൂറ്റൻ അടികൾ കൊണ്ട് പ്രതീഷ നൽകിയെങ്കിലും 12 റൺസ് അകലെ മുംബൈ തോൽവി രുചിച്ചു.സീസണിൽ മുംബൈയുടെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

5 സിക്സും നാല് ഫോ‌റും അടങ്ങിയ തന്റെ ഇന്നിങ്സിൽ ബ്രെവിസ് ഒട്ടേറെ റെക്കോർഡുകളും സ്വന്തമാക്കി.മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരു ഓവറിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് അതിൽ ആദ്യത്തെത്.നാല് സിക്സാണ് താരം ഒരു ഓവറിൽ നേടിയത്.

ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മുംബൈ ഇന്ത്യൻസ് താരം. അതാണ് രണ്ടാമത്തെ നേട്ടം.ഇന്നലെ രാഹുൽ ചാഹറിന്റെ ഓവറിൽ ഈ യുവതാരം അടിച്ചു കൂട്ടിയത് 28 റൺസാണ്.മുംബൈക്ക്‌ വേണ്ടി ഡിണ്ടക്കെതിരെ ഹാർദിക്കും ഒരു ഓവറിൽ 28 റൺസ് സ്വന്തമാക്കിട്ടുണ്ട്.

ഐ പി എല്ലിൽ തുടർച്ചയായി നാല് സിക്സ് നേടുന്ന മൂന്നാമത്തെ വിദേശ താരം എന്നതാണ് അടുത്ത നേട്ടം. ക്രിസ് ഗെയ്ൽ നാല് തവണ ഈ നേട്ടം സ്വന്തമാക്കിട്ടുണ്ട്. അർച്ചർ ഒരു തവണയും. ഇന്നലത്തെ മത്സരത്തിൽ ഒരു റൺസ് കൂടി നേടിയിരുന്നേൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമെന്ന റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കിയേനെ.

റയലിന്റെ കരാറിൽ മറഞ്ഞിരിക്കുന്ന കെണി മനസിലാക്കി, എംബപ്പേ അത് തള്ളി

ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ഇന്ത്യൻ വംശജനായ മുൻ ലിവർപൂൾ താരം