in

LOVELOVE OMGOMG CryCry

ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ഇന്ത്യൻ വംശജനായ മുൻ ലിവർപൂൾ താരം

വളരെ മികവുള്ള ഇന്ത്യൻ വംശജർ മറ്റു യൂറോപ്യൻ ടീമുകളിൽ കളിക്കുമ്പോൾ എന്തുകൊണ്ട് അവരെ ദേശീയ ടീമിലേക്ക് പരിഗണിച്ചു കൂടാ എന്ന ചോദ്യം ആരായാത്ത ഫുട്ബോൾ പ്രേമികൾ ഇല്ല. കൃത്യമായ ചില പൗരത്വ നിബന്ധനകൾ മൂലമാണ് അവർക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്തത്.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കുറച്ചുകാലങ്ങളായി ഗതികിട്ടാതെ പ്രേതത്തിനെ പോലെ അലയുകയാണ്. പുതിയ പരിശീലകന് കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഒന്നുകൂടി പച്ച പിടിക്കും എന്ന് ആരെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചായിരുന്നു സംഭവിച്ചത് റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിൽ നിന്നും പിന്നോട്ട് ഇറങ്ങി.

വളരെ മികവുള്ള ഇന്ത്യൻ വംശജർ മറ്റു യൂറോപ്യൻ ടീമുകളിൽ കളിക്കുമ്പോൾ എന്തുകൊണ്ട് അവരെ ദേശീയ ടീമിലേക്ക് പരിഗണിച്ചു കൂടാ എന്ന ചോദ്യം ആരായാത്ത ഫുട്ബോൾ പ്രേമികൾ ഇല്ല. കൃത്യമായ ചില പൗരത്വ നിബന്ധനകൾ മൂലമാണ് അവർക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്തത്.

എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ അനുചേദം 5 മുതൽ 10 വരെയുള്ള ഭാഗത്ത് പൗരത്വത്തെ പറ്റി പ്രതിപാദിക്കുന്ന സ്ഥലത്ത് ഉള്ള ഇന്ത്യൻ ഓവർസീസ് പൗരത്വമുള്ള സ്വാൻസി സിറ്റി താരം യാൻ ദണ്ടെ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ ഉള്ള താല്പര്യം അറിയിച്ചിരിക്കുകയാണ്., മുൻ ലിവർപൂൾ താരം ആയിരുന്നു അദ്ദേഹം

ഇന്ത്യ എൻറെ രക്തത്തിൽ ഉണ്ട്, ഇന്ത്യൻ ഫുട്ബോൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എനിക്ക് ഇന്ത്യക്ക് കൂടുതൽ മെച്ചപ്പെട്ട റിസൾട്ട് ഉണ്ടാക്കാൻ കഴിയും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് സഹായിക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഞാൻ, അദ്ദേഹം പറഞ്ഞു

നിറഞ്ഞാടി ബേബി എ ബി

എഫ് സി ഗോവയിൽ നിന്ന് ഇന്ത്യൻ പ്രതിരോധ നിര താരത്തെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്..