ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും എന്നും ആവേശത്തോടെ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലും താരമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് . ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഒരു ട്രാൻസ്ഫർ റൂമറാണ് പുറത്ത് വന്നിരിക്കുക്കയാണ്.ബ്ലാസ്റ്റേഴ്‌സ് ഗോവൻ പ്രതിരോധ നിര താരത്തിൽ താല്പര്യം കാണിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത.
പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ എഫ് സി ഗോവയിൽ കളിക്കുന്ന ഐഭനബാ ഡോഹലിങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരിക്കുന്നത്.8.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.
26 വയസുള്ള ഈ പ്രതിരോധ നിര താരം കഴിഞ്ഞ സീസണിൽ എഫ് സി ഗോവക്ക് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക്, റൈറ്റ് ബാക്ക് എന്നീ പൊസിഷൻകളിൽ കളിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.ശില്ലോങ്ങ് ലാജോങ്ങിൽ നിന്നാണ് താരം ഗോവയിലേക്ക് എത്തിയത്.
2019 ജൂൺ 16 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ഗോവയിലേക്കെത്തിയത്.ഗോവക്ക് വേണ്ടി 32 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ക്ലബ്ബിന് വേണ്ടി കളിച്ച 2221 മിനുറ്റിൽ നിന്ന് ഒരു കാർഡ് പോലും ഇദ്ദേഹം നേടിയില്ല എന്നത് മറ്റൊരു പ്രത്യേകയാണ്.
ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയിരുന്നു.2025 വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കരാർ നീട്ടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈറിലും എ ടി കെ യുടെ പ്രിതം കോട്ടലിലും താല്പര്യം കാണിച്ചിട്ടുണ്ട്.