in ,

LOVELOVE OMGOMG

ഡി കോക്കും രാഹുലും കൂടി തകർത്ത റെക്കോർഡുകൾ ഇവയാണ്..

കെ എൽ രാഹുൽ, കഴിഞ്ഞു ആറു കൊല്ലമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ സകല വിധ ബാറ്റിംഗ് റെക്കോർഡുകൾ തകർത്തു കൊണ്ടാണ് അദ്ദേഹം മുന്നേറുന്നത്.ഇന്നത്തെ മത്സരത്തിലും സ്ഥിതി വിത്യസതമായിരുന്നില്ല. ഇന്നും അയാൾ ഒരു കിടിലൻ റെക്കോർഡ് കൂടി സ്വന്തമാക്കി.

കെ എൽ രാഹുൽ, കഴിഞ്ഞു ആറു കൊല്ലമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ സകല വിധ ബാറ്റിംഗ് റെക്കോർഡുകൾ തകർത്തു കൊണ്ടാണ് അദ്ദേഹം മുന്നേറുന്നത്.ഇന്നത്തെ മത്സരത്തിലും സ്ഥിതി വിത്യസതമായിരുന്നില്ല. ഇന്നും അയാൾ ഒരു കിടിലൻ റെക്കോർഡ് കൂടി സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചു സീസണുകളിൽ 500 ൽ കൂടുതൽ റൺസ് എന്നാ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.തുടർച്ചയായ നാല് സീസണുകളിൽ 500 ൽ കൂടുതൽ റൺസ് നേടിയ ഡേവിഡ് വാർണറുടെ റെക്കോഡാണ് പഴങ്കഥയായത്. ഈ ഒരു നേട്ടം മാത്രമല്ല രാഹുൽ ഇന്ന് സ്വന്തമാക്കിയത്.

ഈ ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ തവണ ഫിഫ്റ്റിയിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമാണ് രാഹുൽ. രണ്ട് സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെതിരെയുള്ള ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റിംഗ് കൂട്ടുകെട്ടാണ് ഡി കോക്കും രാഹുലും കൂടി സ്വന്തമാക്കിയത്.

പക്ഷെ രാഹുലിനെക്കാൾ അപകടകാരി ഡി കോക്കായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി അയാൾ സ്വന്തമാക്കി.കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിനെതിരെയുള്ള തുടർച്ചയായ മൂന്നാമത്തെ ഫിഫ്റ്റി സ്കോർ ആണ് ഡി കോക്കിന്റേത്.അത് മാത്രമല്ല കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെതിരെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ടും ഇരുവരും സ്വന്തമാക്കി.കൊൽക്കത്തക്കെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.2017 ൽ വാർണർ നേടിയ 125 ആണ് പഴങ്കഥയായത്.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റിംഗ് കൂട്ടുകെട്ട് കൂടി സ്വന്തമാക്കിയാണ് ഇരുവരും ക്രീസ് വിട്ടത്.

എ എഫ് സി കപ്പ്‌ അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം..

ബംഗളൂരു എഫ് സിയുടെ സൂപ്പർതാരം ബ്ലാസ്റ്റേഴ്സിലേക്ക്