in , ,

അവസാനമായി ക്രിസ്ത്യാനോ എമിരേറ്റ്സിൽ എത്തിയപ്പോൾ സംഭവിച്ചത് ഓർമ്മയുണ്ടോ??

വർഷങ്ങൾക്ക് ശേഷം റൊണാൾഡോ അർസേനലിനെ നേരിടാൻ ഇറങ്ങുമ്പോൾ യുണൈറ്റഡ് തങ്ങളുടെ പ്രതാപ കാലത്തിന്റെ നിഴലിൽ പോലുമല്ല. എങ്കിലും ഈ സീസണിൽ റൊണാൾഡോയുടെ പ്രകടനം യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷയാണ്.ഈ സീസണിൽ ഇത് വരെ 21 ഗോളും അഞ്ചു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോ ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരം. സ്പോർട്ടിങ് ലിസ്ബോണിൽ നിന്ന് താരത്തെ മാഞ്ചേസ്റ്റർ യുണൈറ്റഡ് 2003 ലാണ് തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്. യുണൈറ്റഡിൽ താരം ഇതിഹാസ സമ്മാനമായ വളർച്ചയാണ് കൈവരിച്ചത്.

ഒടുവിൽ തന്റെ അമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ താരം റയൽ മാഡ്രിഡിലേക്ക് കൂടുമാറി.അവിടെ നിന്ന് ജുവന്റസ് വഴി താരം ഒരിക്കൽ കൂടി തന്നെ താനാക്കിയ യുണൈറ്റഡിൽ തിരിച്ചെത്തി.ഇന്ന് അദ്ദേഹം തന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളിൽ ഒരാളായ ആർസേനലിനെതിരെ ഒരിക്കൽ കൂടി ബൂട്ട് കെട്ടുന്നു.

2009 ലാണ് താരം അവസാനമായി എമിരേറ്റ്സ് സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടുന്നത്. അന്ന് അർസേനലിനെ തകർത്ത ആ ഫ്രീ കിക്ക് ഗോൾ ആരാധകർ മറന്നു കാണില്ല. ഫ്രീ കിക്ക് ഗോളിന് പുറമെ മനോഹരമായ ഒരു ഗോളും അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

വർഷങ്ങൾക്ക് ശേഷം റൊണാൾഡോ അർസേനലിനെ നേരിടാൻ ഇറങ്ങുമ്പോൾ യുണൈറ്റഡ് തങ്ങളുടെ പ്രതാപ കാലത്തിന്റെ നിഴലിൽ പോലുമല്ല. എങ്കിലും ഈ സീസണിൽ റൊണാൾഡോയുടെ പ്രകടനം യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷയാണ്.ഈ സീസണിൽ ഇത് വരെ 21 ഗോളും അഞ്ചു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ഹാരി കെയ്നിന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം ഏതാണ്??,തനിക്ക് ഇന്ത്യയിലേക്ക് വരണമെന്നും സൂപ്പർ താരം .

പ്രീമിയർ ലീഗിൽ നൂറാം ഗോൾ സ്വന്തമാക്കി ക്രിസ്ത്യാനോ..