in ,

മെസ്സി ബാഴ്‍സലോണയിൽ തുടരും ലാപോർട്ടയുടെ ഉറപ്പ്

Lionel Messi.
മെസ്സി ബാഴ്‍സലോണയിൽ തുടരും ലാപോർട്ടയുടെ ഉറപ്പ്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‍സലോണയുടെ ജീവാത്മാവും പരമാത്മാവുമാണ് അർജന്റീന താരം ലയണൽ മെസ്സി. മെസ്സി ബാഴ്‌സലോണ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഴ്‍സയിൽ ഓരോ ദിവസം കൂടുമ്പോൾ സ്ഥിതി കൂടുതൽ വഷളായി മാറുകയാണ്‌.

ഈ അവസരത്തിൽ മെസ്സി കാറ്റലോണിയൻ ക്ലബ്ബിനെ വിട്ടു പോയാൽ അതവരെ കൂടുതൽ തകർക്കും. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ കാലാവധി തീരാറായതിനാൽ, ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട അർജന്റീനൻ താരത്തിനായി പുതിയ ഓഫറുകൾ മുന്നോട്ട് വയ്‌ക്കുകയാണ്.

എൽ ചിരിൻ‌ഗ്യൂട്ടോ ടിവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മെസ്സിക്ക് തീർച്ചയായും ബാഴ്‌സലോണയിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം ബാഴ്‌സയുടെ ഓഫറുകൾ സ്വീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു, അതിലൊന്നാണ് 33 വയസുള്ള താരത്തിന് 10 വർഷത്തെ ദീർഘകാലകരാർ നൽകാനുള്ള പ്രസിഡന്റിന്റെ വാഗ്ദാനം.

യൂറോപ്പിൽ തന്നെ മെസ്സി തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഒരു ആജീവനാന്ത കരാർ നൽകാനും നിലവിലെ ബാഴ്‌സലോണ പ്രസിഡന്റ് ജുവാൻ ലാ പോർട്ട റെഡിയാണ്.

SOURCE: Barca Universal

Harry Kane.

ഹാരി കെയിൻ ടോട്ടനം വിടുന്നു, കിരീടം മോഹിച്ചു തന്നെ മാറ്റം

സൂപ്പർ താരത്തിന് കോവിഡ്, റയൽ മാഡ്രിഡ് ആശങ്കയിൽ