in

സൂപ്പർ താരത്തിന് കോവിഡ്, റയൽ മാഡ്രിഡ് ആശങ്കയിൽ

കോവിഡ് മഹാമാരിയുടെ നീരാളിക്കൈ ഫുട്ബോളിലും പിടുത്തം മുറുക്കുന്നു. കോവിഡ് ഭീകരൻ ഇക്കുറി റയൽ മാഡ്രിഡ് ടീം ക്യാമ്പിന് ഉള്ളിൽ കടന്നിരിക്കുകയാണ്.

റയൽ മാഡ്രിഡിന്റെ സൂപ്പർ മിഡ് ഫീൽഡർ ടോണി ക്രൂസിന് കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

തങ്ങളുടെ കളിക്കാരനായ ടോണി ക്രൂസ് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് -19 ടെസ്റ്റിൽ പോസിറ്റീവ് ആയതായി റയൽ മാഡ്രിഡ് എഫ് സി ഒരു ക്ലബ് സ്റ്റേറ്റ്മെന്റ് വഴി അറിയിച്ചു.

“കോവിഡ് -19 പോസിറ്റീവ് ആയ ഒരാളുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ മെയ് 14 വെള്ളിയാഴ്ച മുതൽ ക്രൂസ് ഐസൊലേഷനിൽ ആണ്”, എന്നും ക്ലബ്ബ് പ്രസ്താവനയിൽ ഉണ്ട്.

നിലവിൽ പ്രശ്നങ്ങൾ ഇല്ല എങ്കിലും മറ്റുള്ളവരിലേക്ക് കൂടി രോഗകാരിയായ വൈറസ് എത്തുമോ എന്ന ആശങ്ക റയൽ മാഡ്രിഡ് ക്യാമ്പിൽ ഉണ്ട്.

റയൽ മാഡ്രിഡ് അറ്റ്ലെറ്റിക്കോ മാഡ്രിഡിന് രണ്ട് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ.

ഒരു വിജയം കൂടി ലഭിച്ചാൽ 2013-14 ന് ശേഷം അവരുടെ ആദ്യ ലീഗ് കിരീടം നേടാൻ അവർക്കാവും. അതിന് തടയിട്ട് കിരീടം നേടാൻ റയാലും ആഗ്രഹിക്കുന്നുണ്ട്.

English Summary: La Liga: Toni Kroos To Miss Real Madrid’s Last League Game After Testing Positive For Coronavirus.

Lionel Messi.

മെസ്സി ബാഴ്‍സലോണയിൽ തുടരും ലാപോർട്ടയുടെ ഉറപ്പ്

Zinedine Zidane.

സിദാൻ റിയൽ മാഡ്രിഡ്‌ വിടുമോ?