സിനദിൻ സിദാൻ റിയൽ മാഡ്രിഡ് എന്ന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച പ്ലയേഴ്‌സിൽ ഒരാളാണ്..അത്പോലെ തന്നെ ഇന്നുവരെ ഒരു കോച്ചിനും നേടാൻ കഴിയാത്ത ഹാട്രിക്ക് ucl റിയൽ മാഡ്രിഡിന് വേണ്ടി നേടിയ ചരിത്രത്തിലെ ആദ്യ കോച്ച് എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വിവർഷങ്ങൾക്ക് മുൻപ് 2016-ൽ ആദ്യമായി റിയൽമാഡ്രിഡ് കോച്ച് ആയി സിദാൻ വരുമ്പോൾ സിദാനു കിട്ടിയത് നല്ലൊരു ടീം ആയിരുന്നു.
റൊണാൾഡോ ബെൻസമ ബെയിൽ ഇവരടങ്ങുന്ന മുന്നേറ്റനിരയും ടോണി ക്രൂസ് ലുകാ മോഡ്രിച്ച് ഇസ്കോ കേസെമിരോ എന്നിങ്ങനെ ഫോമിൽ കളിക്കുന്ന മിഡ് പ്ലയെർസും റാമോസും വരാനെയും മാഴ്സ്ലോയും ഡാനി കാർവഹാളും അടങ്ങുന്ന പ്രതിരോധ നിരയും വല കാക്കാൻ നവാസ് എന്ന കരുത്തനും.
എത്ര നല്ല ടീം കിട്ടിയാലും അത് നല്ല രീതിയിൽ നയിച്ചു കൊണ്ടുപോകാൻ കോച്ചിന് ഒരു കഴിവ് വേണം സിദാനു അത് ഉണ്ട് എന്ന പേരെസിന്റെ വിശ്വാസം ശെരിവെക്കുന്നതായിരുന്നു ആ കാലത്തെ റിയൽ മാഡ്രിഡ്.
പല ടീമും പണം വാരി എറിഞ്ഞു കളിക്കാരെ എത്തിക്കുന്നതും ഉറ്റുനോക്കുന്നതും UCL എന്ന കിരീടത്തിലേക്ക് ആണ്. സിദാന്റെ കീഴിൽ റിയൽ മാഡ്രിഡ് അത് നേടിയത് ഒരുവട്ടമല്ല ഹാട്രിക്ക് UCL എന്ന ചരിത്രം സിദാൻ കൈവരിച്ചു.
അതിനു ശേഷം പുഞ്ചിരിയോടെ അയാൾ നടന്നു അകന്നു അന്ന് തന്റെ ടീമിനെ നേട്ടങ്ങളുടെ കൊടുമുടിയിൽ വെച്ചിട്ടാണ് അയാൾ അപ്രതക്ഷമായതു പുറകെ ടീമിന്റെ സൂപ്പർ താരം ക്രിസ്റ്യാനോയുടെ പടിയിറക്കവും മാഡ്രിഡ് ആരാധകർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
ക്രിസ്ത്യാനോ സിദാൻ യുഗം അവസാനിച്ചിരിക്കുന്നു. പിന്നീട് റിയൽ മാഡ്രിഡ് കണ്ടത് ചീട്ടുകൊട്ടാരം തകർഞ്ഞുവീഴുന്നപോലെ തകരുന്ന ടീമിനെ ആണ്.
മുന്നിൽ നിന്ന് നയിക്കാൻ ക്രിസ്ത്യാനോ ഇല്ല തന്ത്രങ്ങൾ മെനയാനും സിദാൻ ഇല്ല.പകരം വന്നവർ നല്ല കോച്ചുമാർ ആയിരുന്നെങ്കിലും റിയൽ തകർന്നുകൊണ്ടേ ഇരുന്നു
നൂറ്റാണ്ടിന്റെ മികച്ച ക്ലബ്ബിന്റെ കറുത്ത ദിനങ്ങൾ ആരാധകർ കണ്ണിരോടെ ഓരോ കളിയും കണ്ടു തീർത്തു. നിരാശരായി തല താഴ്ത്തി നിൽക്കുന്ന കളിക്കാരും ആരാധകരും.
അപ്പോളാണ് പെരസ് മറ്റൊരു ന്യൂസ് പുറത്തു വിടുന്നത്.
അയാൾ തിരിച്ചു എത്തുന്നു… ?
റിയൽ മാഡ്രിഡിനെ കൊടുമുടിയിൽ എത്തിച്ചു വെച്ചു നടന്നു അകന്ന തങ്ങളുടെ സിദാൻ തിരിച്ചു വരുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെ ആണ് ആരാധകരും കളിക്കാരും ഏറ്റെടുത്തത്.
പിന്നീട് റിയൽ മാഡ്രിഡിൽ കണ്ടത് ആവിശ്വസിനീയമായ മാറ്റമാണ്.
സിദാനു വേണ്ടി മരിച്ചു കളിക്കുന്ന കളിക്കാർ ആഘോഷത്തിന്റെ രാവുകൾ തിരിച്ചു എത്തുന്നു എന്ന് ഉള്ള സൂചന ആയിരുന്നു പിന്നീട് ഉള്ള കളികൾ.
അങ്ങിനെ അയാൾ തന്റെ ടീമിൽ പണി തുടങ്ങി അയാളുടെ പ്ലാനുകൾക്കനുസരിച്ചു കളിക്കാരും നിറഞ്ഞു ആടിയപ്പോൾ മറ്റൊരു ലീഗ് കിരീടത്തിൽ ആണ് സിദാൻ ടീമിനെ കൊണ്ട് നിർത്തിയത്.
റിയൽ മാഡ്രിഡ് ഈസ് ബാക്ക് ????
അത് കഴിഞ്ഞ് ഈ സീസൺ സിദാനെ കാത്തിരുന്നത് പുതിയ വെല്ലുവിളി ആയിരുന്നു. ഏത് കൊമ്പൻ കോച്ച് ആയാലും തകർന്നു പോകുന്ന ഒരു അവസ്ഥ. 60+ ഇഞ്ചുറീസ് തന്റെ 3rd ചോയ്സ് പ്ലയെര്സ് വെച്ച് സ്‌ക്വാഡ് തികക്കേണ്ട അവസ്ഥ.
എന്നാൽ അയാൾ പൊരുതി ഉള്ളവരെ വെച്ച് മുന്നിൽ വന്ന ബാർസയെയും ലിവെർപൂലിനെയും അയാൾ തോൽപിച്ചു മുന്നേറി.
അവസാനം കൊറോണ പ്രതിസന്ധിയും ഇഞ്ചുറിയുമായി വലയുന്ന ടീമിനെ അയാൾ കൊണ്ട് എത്തിച്ചത് ucl സെമിയിലും ലാലിഗ ടൈറ്റിൽ റെസിലും ആണ്.
ഇന്ന് അതിലേറ്റിക്കോ മാഡ്രിഡ് മുന്നിട്ട് നിൽകുമ്പോളും അവർക്ക് തിരിഞ്ഞു നോക്കാൻ ഭയമാണ് കാരണം തങ്ങളുടെ പുറകിൽ നില്കുന്നത് സാക്ഷാൽ സിദാന്റെ മാഡ്രിഡ് ആണ് ബാർസെലോണ ചിത്രത്തിൽ ഇല്ലാതായ ഈ ലാലിഗയിൽ അതിലേറ്റിക്കോക്ക് ഭയക്കേണ്ടതും സിദാനെ തന്നെ.
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സിദാൻ ഈ സീസനൊട് കൂടി മാഡ്രിഡ് വിടും എന്നാണ്.
ഉറപ്പ് ആയിട്ടില്ല എങ്കിലും മാഡ്രിഡ് ആരാധകർ അയാളെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല കാരണം ഇത്ര പ്രതിസന്ധിയിലും അയാൾ അഭിമാനത്തോടെ നില്കാവുന്ന ഒരു സ്റ്റേജിൽ ആണ് ടീമിനെ എത്തിച്ചിരിക്കുന്നത്.
നിശബ്ദമായി പുഞ്ചിരിച്ചുകൊണ്ട് സിദാൻ വീണ്ടും നടന്നു അകലുമൊ?
പുറത്ത് വരുന്ന വാർത്തകൾ സത്യമായിരിക്കല്ലേ ഈ ഒരു അവസ്ഥയിൽ സിദാൻ ടീമിനെ വിട്ട് പോകല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഓരോ മാഡ്രിഡ് ആരാധകനും…