in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബാഴ്സലോണയിലേക്ക് വരണമെങ്കിൽ തന്റെ നിബന്ധനകൾ വ്യക്തമാക്കി റോബർട്ട് ലെവൻഡോവ്സ്കി

വരുന്ന സമ്മർ സീസണിൽ ജർമൻ ക്ലബ്ബ്മായുള്ള റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ കാലാവധി തീരുകയാണ്, ഈ സാഹചര്യത്തിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന താരം ബാഴ്സലോണയിലേക്ക് വരണമെങ്കിൽ തൻറെ കരാർ നിബന്ധന വ്യക്തമാക്കിയിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ അവർക്ക് അംഗീകരിക്കാൻ പ്രയാസമുള്ള നിബന്ധനയാണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്.

ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പലർക്കും ചൂണ്ടിക്കാണിക്കുവാൻ കഴിയുന്ന ഉത്തരങ്ങളിൽ ഒന്നാണ് പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. നിലവിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക് എഫ് സി ക്ക് വേണ്ടി കളിക്കുന്ന താരത്തിന് പിന്നാലെ ക്ലബ്ബുകൾ കാത്തുനിൽക്കുകയാണ്.

തങ്ങളുടെ ഇതിഹാസ താരം ലയണൽ മെസ്സി ബാഴ്സലോണ ഫുട്ബോൾ ക്ലബ് വിട്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് പോയതിനുശേഷം അദ്ദേഹത്തോളം താരമൂല്യമുള്ള ഒരു സൂപ്പർ താരത്തിനു വേണ്ടി അലയുകയായിരുന്നു ബാഴ്സലോണ. ഇപ്പോൾ പോളിഷ് താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ ആണ് ഈ കാറ്റലോണിയ ക്ലബ്.

വരുന്ന സമ്മർ സീസണിൽ ജർമൻ ക്ലബ്ബ്മായുള്ള റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ കാലാവധി തീരുകയാണ്, ഈ സാഹചര്യത്തിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന താരം
ബാഴ്സലോണയിലേക്ക് വരണമെങ്കിൽ തൻറെ കരാർ നിബന്ധന വ്യക്തമാക്കിയിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ അവർക്ക് അംഗീകരിക്കാൻ പ്രയാസമുള്ള നിബന്ധനയാണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്.

33 വയസ്സുള്ള ഈ പോളിഷ് സ്ട്രൈക്കർ മൂന്നു വർഷത്തെ കരാർ കാലാവധി ആണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽ നിന്നും ആവശ്യപ്പെടുന്നത്. അതായത് താരം 37 വയസ്സുവരെയുള്ള കരാർ കാലാവധി ആണ് പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സിക്ക് പോലും അത്തരത്തിൽ ദീർഘമായ ഒരു കരാർ നൽകുന്നതിൽ വിമുഖത കാണിച്ച സ്പാനിഷ് ക്ലബ് താരത്തിനെ കൈവിടുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

ക്രിസ്റ്റ്യാനോ തന്നെ അസൂയക്കാരൻ എന്നു വിളിച്ചതിന് മെസ്സിയെ ബന്ധപ്പെടുത്തി റൂണിയുടെ മറുപടി…

ഖബ്ര ഇവിടെ തന്നെ കാണും..