in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഖബ്ര ഇവിടെ തന്നെ കാണും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ പുറത്ത് വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പറ്റിയാണ്. അടിസ്ഥാനരഹിതമായ വാർത്തകളും സന്തോഷ നൽകുന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ പുറത്ത് വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പറ്റിയാണ്.

അടിസ്ഥാനരഹിതമായ വാർത്തകളും സന്തോഷ നൽകുന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.ഇപ്പോൾ കേരള ബ്ലാസ്റ്റേഴസ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹോ രംഗത്ത് വന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഹർമൻജ്യോത് സിംഗ് ഖബ്ര അടുത്ത സീസണിലും മഞ്ഞകുപ്പായത്തിൽ കാണുമെന്നാണ് ഇപ്പോൾ മാർക്കസ് വ്യക്തമാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ആൽബിനോ ഗോമേസിന്റെ കരാർ അവസാനിച്ചതായും മാർക്കസ് പറയുന്നു.

കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ എഫ് സി യിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അദ്ദേഹം എത്തിയത്.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 19 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ബാഴ്സലോണയിലേക്ക് വരണമെങ്കിൽ തന്റെ നിബന്ധനകൾ വ്യക്തമാക്കി റോബർട്ട് ലെവൻഡോവ്സ്കി

അടുത്ത ബ്രസീൽ കോച്ച് പെപ്??