അടുത്ത ബ്രസീൽ കോച്ച് പെപ് ഗാർഡിയോളായോ??. കഴിഞ്ഞ കുറച്ചു മണിക്കൂറകളായി ഫുട്ബോൾ ലോകത്ത് പരന്നു കിടക്കുന്ന ഈ വാർത്തയുടെ സത്യാവസ്ഥയെന്ത്.
ഇപ്പോൾ പെപ് ഗാർഡിയോളാ തന്നെ ഇതിനോട് പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.Tnt സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ബ്രസീലിൽ നല്ലയും വേറെ പരിശീലകർ ഉണ്ട്. ദേശിയ ടീമിനെ പരിശീലിപ്പിക്കാൻ വേറെയും പരിശീലകർ ഉണ്ട്.അത് കൊണ്ട് തന്നെ താൻ അടുത്ത ബ്രസീൽ പരിശീലകൻ എന്നാ വാർത്ത അടിസ്ഥാനരഹിതമാണെന്നും പെപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സ്പെയിനിൽ നിന്നുള്ള ഒരു റിപ്പോർട്ടാണ് പെപ് ബ്രസീൽ പരിശീലകനാകുമെന്ന വാർത്ത പുറത്ത് വിട്ടത്.ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ ടിറ്റെക്ക് പകരകാരനായി നാലു വർഷത്തെ കരാറാണ് പെപ്പിന് നൽകിയത് എന്നായിരുന്നു റിപ്പോർട്ടുകൾ.
ഇപ്പോൾ പെപ്പ് തന്നെ ഈ അഭ്യൂഹങ്ങൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ അഭ്യൂഹങ്ങൾക്ക് തത്കാലം ഒരു ശമനമായിരിക്കുകയാണ്.