in

LOVELOVE

ചരിത്രനേട്ടവുമായി രോഹൻ കുന്നുമേൽ,ചരിത്ര വിജയവുമായി കേരളം.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്ര വിജയവുമായി കേരളം . ചരിത്രനേട്ടം സ്വന്തമാക്കി രോഹൻ കുന്നുമേൽ. ഗുജറാത്തിനെ കേരളം തകർത്തത് എട്ടു വിക്കറ്റിന്.രോഹൻ കുന്നുമേൽ കളിയിലെ താരം.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്ര വിജയവുമായി കേരളം . ചരിത്രനേട്ടം സ്വന്തമാക്കി രോഹൻ കുന്നുമേൽ. ഗുജറാത്തിനെ കേരളം തകർത്തത് എട്ടു വിക്കറ്റിന്.രോഹൻ കുന്നുമേൽ കളിയിലെ താരം.

35.4 ഓവർ 214 റൺസ്,ഇതു ഒരു ഏകദിന മത്സരത്തിലെ സ്കോറാണ് എന്ന് കരുതിയവർക്ക് തെറ്റി.ഇന്നത്തെ ദിനം കേരളം രഞ്ജി ട്രോഫിയിൽ അഴിച്ചു വിട്ട അക്രമണ ബാറ്റിംഗ് കണ്ടവർക്ക് ആർക്കും ഈ സ്കോറിൽ അതിശയം ഒന്നും കാണില്ല.

ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചു.ആദ്യ ഇന്നിങ്സിൽ ബേസിൽ തമ്പി നാലും എം ഡി നിധീഷ് അഞ്ചു വിക്കറ്റും വീഴത്തിയപ്പോൾ ഗുജറാത്തിന് വേണ്ടി ഹെറ്റ് പട്ടേലും കരൺ പട്ടേലും സെഞ്ച്വറി നേടി.

രണ്ടാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറി മികവിൽ കേരളം ലീഡ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ബേസിൽ തമ്പിയുടെ സ്വിങ്ങിനും പേസിനും മുന്നിൽ ഉത്തരമുണ്ടായിരുന്നില്ല

214 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബിയും രോഹൻ കുന്നുമേലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ കേരളത്തിന്റെ വിജയം അനായാസകരമായി. തുടർച്ചയായി മൂന്നു ഫസ്റ്റ് ക്ലാസ്സ്‌ ഇന്നിങ്സുകളിൽ സെഞ്ച്വറി നേടിയ ആദ്യം കേരള താരമെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.

നിലവിൽ ഗ്രൂപ്പ്‌ എ യിൽ 13 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തിന്റെ അടുത്ത മത്സരം മധ്യപ്രദേശ് നെതിരെയാണ്.ഗ്രൂപ്പിലെ വിജയികൾ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയുള്ളു.നിലവിൽ മധ്യപ്രദേശാണ് ഗ്രൂപ്പിൽ ഒന്നാമത്.

മറക്കാൻ കഴിയുമോ ബ്ലാസ്റ്റേഴ്‌സിൽ മാന്ത്രിക വിദ്യ കാണിച്ച ആ സ്പാനിഷ് മാന്ത്രികനെ..

നമ്മുടെ കുട്ടികൾക്ക് സമാധാനപരമായ ലോകം സൃഷ്ടിക്കേണ്ടതുണ്ട് എന്ന് ക്രിസ്ത്യാനോ റൊണാൾഡോ…