in , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

ലോകകപ്പ് യോഗ്യത കിട്ടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ രാജ്യം മാറിയേനെയെന്ന് വെയിൻ റൂണി

ഈയൊരു സാഹചര്യത്തിലാണ് വെയിൻ റൂണിയുടെ വാക്കുകളെത്തുന്നത്. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മുൻപ് മികച്ച താരജോഡികളായി ഓൾഡ് ട്രാഫോഡിൽ നിറഞ്ഞു കളിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയും.

ഖത്തർ ലോകകപ്പ് കളിക്കാൻ പോർച്ചുഗൽ യോഗ്യത നേടിയില്ലെങ്കിൽ ലോകഫുട്ബാളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പ് കളിക്കാൻ വേണ്ടി ദേശീയ ടീം മാറിയേനെ എന്ന് ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണി.

നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരാൻ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന എല്ലാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഒപ്പം താരം പുതിയ തട്ടകം തേടുന്നുണ്ടെന്നുമാണ് പ്രശസ്ത ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഉൾപ്പടെയുള്ളവർ സൂചിപ്പിച്ചത്.

ഈയൊരു സാഹചര്യത്തിലാണ് വെയിൻ റൂണിയുടെ വാക്കുകളെത്തുന്നത്. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മുൻപ് മികച്ച താരജോഡികളായി ഓൾഡ് ട്രാഫോഡിൽ നിറഞ്ഞു കളിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയും.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വേൾഡ് കപ്പ്‌ കളിക്കാൻ യോഗ്യത നേടാതിരുന്നുവെങ്കിൽ, അദ്ദേഹം വേൾഡ് കപ്പ്‌ കളിക്കുവാൻ വേണ്ടി രാജ്യങ്ങൾ മാറിയേനെ എന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്” – വെയിൻ റൂണി പറഞ്ഞു.

ഈ വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് മത്സരങ്ങളിൽ കാലിടറിയെങ്കിലും പ്ലേ ഓഫ്‌ മത്സരങ്ങൾ വിജയിച്ചാണ് ഫെർണാണ്ടോ സാന്റോസിന്റെ ടീം ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

അപോസ്തോലോസ് ജിയാനോയുടെ കളി രീതി എങ്ങനെ??

വെർബൽ കരാറിലെത്തി, അൽവാരോയുടെ പകരക്കാരൻ സ്പെയിനിൽ നിന്ന്