in

LOVELOVE AngryAngry LOLLOL CryCry OMGOMG

സുഹൈർ അകത്ത്, സഹൽ പുറത്ത്, ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു…

ഏഴു പുതുമുഖ താരങ്ങൾക്ക് അവസരം കൊടുത്ത ടീമിൽ നിന്നും പരിക്കേറ്റ സഹൽ അബ്ദുൾ സമദ് പുറത്തായി. അതേ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈർ ടീമിലെത്തി.

Indian Football Team

ബെലാറസ്‌, ബഹ്‌റൈൻ എന്നിവർക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ ടീമിനെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. ഏഴു പുതുമുഖ താരങ്ങൾക്ക് അവസരം കൊടുത്ത ടീമിൽ നിന്നും പരിക്കേറ്റ സഹൽ അബ്ദുൾ സമദ് പുറത്തായി. അതേ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈർ ടീമിലെത്തി.

മാർച്ച് 23, 26 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.

ഇന്ത്യൻ സ്‌ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ ഗിൽ.

പ്രതിരോധനിര: പ്രീതം കൊട്ടാൽ, സെറിട്ടൺ ഫെർണാണ്ടസ്, രാഹുൽ ബേക്കേ, ഹോർമിപാം റയ്‌വാ, ചിൻഗ്ലെൻസേന സിംഗ്, സന്ദേശ് ജിങ്കൻ, റോഷൻ സിങ്, ആകാശ് മിശ്ര, സുബാഷിഷ് ബോസ്, അൻവർ അലി.

മധ്യനിര: പ്രണോയ് ഹോൾഡർ, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് താപ, യാസിർ മുഹമ്മദ്, ബിപിൻ സിങ്, ജീക്സൺ സിങ്, സുഹൈർ വിപി, അനികേത് ജാദവ്, ഡാനിഷ് ഫാറൂഖ്.

മുന്നേറ്റനിര: മൻവീർ സിങ്, റഹിം അലി, ലിസ്റ്റൻ കൊളാക്കോ

ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങൾ കൊച്ചിയിലേക്ക് ഇല്ല, അവർ എങ്ങോട്ട്?

ഡിബാല ജുവന്റസ് വിടുന്നു.