ഇതുവരെ കണ്ട സഹലിനെ അല്ല ഇപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ കാണുന്നത്, ഇതുവരെ ഗോൾപോസ്റ്റിൽ മുന്നിലെത്തുമ്പോൾ മുട്ടുവിറയ്ക്കുന്ന സഹൽ അല്ല ഇപ്പോൾ കാണുവാൻ കഴിയുന്നത് ഗോൾ വലയ്ക്ക് മുന്നിൽ എങ്ങനെ ഗോളുകൾ നേടുവാൻ ജാഗരൂകനായി നിൽക്കുന്ന ഒരു ഗോൾ ദാഹിയെ ഇപ്പോൾ അദ്ദേഹത്തിൽ കാണാം.
സീസണ്‍ തുടങ്ങും മുമ്പ് 51 ഐഎസ്എല്‍ മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമുണ്ടായിരുന്ന സഹല്‍ ഈ സീസണില്‍ ഇതിനോടകം നാല് ഗോളുകള്‍ സ്വന്തമാക്കി, ഐഎസ്എല്ലില്‍ നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ് സ്‌കോററാണ്. അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് പിന്നിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്നെയാണ് .
മുമ്പ് പതിവായി ഗോൾപോസ്റ്റ് എത്തുമ്പോൾ അതിന് മുന്നിൽ കാലിടറി പോയിരുന്ന തന്നെ എങ്ങനെ ഇപ്രകാരം ഈ സെർബിയൻ പരിശീലകൻ പരിവർത്തനം നടത്തി ഒരു ഗോൾ സ്കോറിങ്താരമായി മാറ്റി എന്നതിനെപ്പറ്റി മലയാളം വാർത്താ മാധ്യമമായ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സഹൽ അബ്ദുൽ സമദ് സംസാരിച്ചിരുന്നു.
‘പുതിയ കോച്ച് വുകോമാനോവിച്ച് എന്റെ കളിയെ മാറ്റിയെന്നു പറയാനാകില്ല. എന്നാല്‍, കളിയില്‍ പലതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ കാര്യങ്ങള്‍ ഒഴിവാക്കി ഗോള്‍ സ്‌കോറിങ്ങിനു പറ്റിയ കളിയാണ് അദ്ദേഹം പറഞ്ഞുതന്നത്. ഫിനിഷിങ്ങിലെ വാശിയാണ് അദ്ദേഹം പഠിപ്പിച്ച പ്രധാന പാഠം’ സഹല്‍ അതിനെപ്പറ്റി പറഞ്ഞു.
‘ഞാന്‍ ഒരിക്കലും ക്ലംപീറ്റ് പ്ലെയറല്ല. കഴിഞ്ഞ സീസണുകളില്‍ എല്ലാംകൂടി ഒരു ഗോള്‍ മാത്രം നേടിയ ഞാന്‍ ഈ സീസണില്‍ ഇതിനകം നാലു ഗോളുകള്‍ നേടിയതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ കഠിനാധ്വാനം എന്നേ മറുപടിയുള്ളൂ’ സഹല്‍ കൂട്ടിചേര്‍ത്തു.