in

ക്വിന്റൺ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമ്പോൾ, ഇനിയെന്താണ് വരാൻ പോകുന്നത്…

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തികളിൽ ഒന്നായിരുന്ന ദക്ഷിണാഫ്രിക്ക ഇപ്പൊ ഒട്ടും ശരിയായ ദിശയിലൂടെയല്ല സഞ്ചരിക്കുന്നത് .സീനിയർ താരങ്ങളെ ബോർഡ് കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നമാണോ ക്വാട്ട സമ്പ്രദായത്തിന്റെ പരിണത ഫലമാണോ എന്നറിയില്ല .ഡിവില്ലിയേഴ്സ് ,ഡുപ്ലെസിസ് എന്നിവർ അപ്രതീക്ഷിതമായി പാഡ് അഴിച്ചപ്പോൾ നഷ്ടം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മാത്രമായിരുന്നു എന്ന് കരുതുന്നില്ല .

ശങ്കർ ദാസ്: ഒരു പരമ്പരയ്ക്കിടയിൽ വച്ച് താരങ്ങൾ വിരമിക്കുന്നത് ഒരു പുതിയ സംഭവമല്ലെങ്കിലും ഡീകോക്കിന്റെ വിരമിക്കൽ ഞെട്ടിക്കുന്നത് തന്നെ .വെറും 29 വയസ്സ് മാത്രം പ്രായം ,പൊതുവെ ദുർബലമായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിലെ പ്രധാന ബാറ്റർമാരിൽ ഒരാൾ ,പോരാത്തതിന് വിക്കറ്റ് കീപ്പർ .

QDK യുടെ ഈ തീരുമാനം ഒരു പ്രതിസന്ധിയിലേക്ക് തന്നെയാണ് SA ബോർഡിനെ തള്ളിവിടുന്നത്.കുടുംബത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്ന് QDK പറഞ്ഞെങ്കിലും ,അതിനുമപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാനാവില്ല .

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തികളിൽ ഒന്നായിരുന്ന ദക്ഷിണാഫ്രിക്ക ഇപ്പൊ ഒട്ടും ശരിയായ ദിശയിലൂടെയല്ല സഞ്ചരിക്കുന്നത് .സീനിയർ താരങ്ങളെ ബോർഡ് കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നമാണോ ക്വാട്ട സമ്പ്രദായത്തിന്റെ പരിണത ഫലമാണോ എന്നറിയില്ല .ഡിവില്ലിയേഴ്സ് ,ഡുപ്ലെസിസ് എന്നിവർ അപ്രതീക്ഷിതമായി പാഡ് അഴിച്ചപ്പോൾ നഷ്ടം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മാത്രമായിരുന്നു എന്ന് കരുതുന്നില്ല .

ഇത് പോലെയുള്ള ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഇനി കേൾക്കാൻ ഇടവരാതിരിക്കട്ടെ ,മുൻ താരങ്ങളും അധികാരികളും ചേർന്ന് ക്രിക്കറ്റിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ മാത്രം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു .

ഫുട്ബോളിലെ ഏറ്റവും മികച്ച അദ്ധ്യാപകൻ ഒരായിരം ജന്മദിനാശംസകൾ…

ഇവാൻ തന്നെ എങ്ങനെ ഗോളടിക്കുന്ന താരമാക്കി മാറ്റിയെന്നു സഹൽ പറയുന്നു…