in

LOVELOVE

ഫുട്ബോളിലെ ഏറ്റവും മികച്ച അദ്ധ്യാപകൻ ഒരായിരം ജന്മദിനാശംസകൾ…

THE MAN WHO WON 5 FA CUPS, 4 LEAGUE CUPS,10 CHARITY COMMUNITY SHIELD, 1 EUROPEAN CUP WINNERS CUP, 1 EUROPEAN SUPER CUP, 2 CHAMPIONS LEAGUE TITLE, INTERNCONTINENTAL CUP, FIFA CLUB WORLD CUP AND 13 PREMIER LEAGUE TITLES, THE IMPOSSIBLE DREAM MADE POSSIBLE BY THE GREATEST BRITISH MANAGER EVER

Rono and Fergi

ഫുട്ബോൾ എന്നാ സ്കൂളിലേ മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ ക്ലാസ്സിനെ സ്കൂൾ ടോപ്പർമാരാക്കിയ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു. പ്രീമിയർ ലീഗ് എന്നാ വിഷയത്തിൽ തന്റെ ക്ലാസ്സിനെ ഏറ്റവും കൂടുതൽ തവണ റാങ്ക് ഹോൾഡർമാർ ആക്കിയ ഒരു അദ്ധ്യാപകൻ. പല വിഷയങ്ങളിലായി താൻ ക്ലാസ്സ്‌ ടീച്ചറായിരുന്ന ചുവന്ന ചെകുത്താന്മാർ എന്നാ ഓമനപേരിൽ അറിയപ്പെട്ടിരുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ ക്ലാസ്സിനെ ആ അദ്ധ്യാപകൻ ഉന്നതങ്ങളിൽ എത്തിച്ചു.പറഞ്ഞു വരുന്നത് സാക്ഷാൽ അലക്സ്‌ ഫെർഗുസണെ പറ്റിയാണ്.

Sir Alex Ferguson on his a time United 11

1941 ഡിസംബർ 31 ന്ന് ഗ്ലാസ്കോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1986 നവംബർ 6, അനുസരണം ഇല്ലാത്ത ഒരു കൂട്ടം തലതെറിച്ച ഫുട്ബോളർമാരെ നേർവഴിക്ക് നയിക്കാൻ അയാൾ തിയേറ്റർ ഓഫ് ഡ്രീംസിൽ എത്തി. തകർന്നു കിടന്ന ഒരു സാമ്രാജ്യം പുതുക്കി പണിയാൻ അയാൾ ഒരുങ്ങുമ്പോൾ അയാൾക്ക് മുന്നിൽ പ്രതിസന്ധികൾ ഏറെ ആയിരുന്നു.അച്ചടക്കം ഇല്ലാത്ത ഡ്രസിങ് റൂമും ലഹരിക്കും മദ്യത്തിന് പുറകെ ഓടിയ താരങ്ങളും. പക്ഷെ തന്റെ വഴിക്ക് അല്ലേൽ പെരുവഴിക്ക് എന്നാ ഫെർഗിയുട നയം താരങ്ങളിൽ അച്ചടക്കവും വിജയിക്കാനുള്ള തീക്ഷണതയും തിരകെ കൊണ്ട് വന്നു.സ്ഥാനം ഏൽക്കുമ്പോൾ ലീഗിൽ 21 ആം സ്ഥാനത്തു ആയിരുന്ന ടീം 11 ആം സ്ഥാനത്തേക്ക് കുതിച്ചു . തൊട്ട് അടുത്ത സീസണിൽ ടീമിന് ഉടച്ചു വാർത്തു ലീഗിൽ രണ്ടാം സ്ഥാനത്തേക്ക്. പക്ഷെ കിരീടങ്ങൾ മാത്രം ചെകുത്താൻ കോട്ടയിൽ നിന്ന് അകന്നു നിന്ന്.

ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ലീഗ് പ്രീമിയർ ലീഗായി പരിണമിച്ചപ്പോൾ കിരീടം നേടികൊണ്ട് ചുവപ്പ് കൊണ്ട് ചരിത്രം സൃഷ്ടിച്ച ചെകുത്താന്മാരുട ചരിത്രത്തിൽ സർ അലക്സ്‌ ഫെർഗുസൺ എന്നാ പേരും തങ്കലിപികളാൽ എഴുതി ചേർക്കപെട്ടു.മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ ക്ലാസ്സ്‌ റൂമിലെ ഏറ്റവും മികച്ച ബാച്ച് ആയിരുന്ന ക്ലാസ്സ്‌ ഓഫ് 92 തങ്ങളുടെ കിരീടവേട്ടക്ക് തുടക്കം കുറിച്ചതും ഈ കാലയളവിൽ ആയിരുന്നു.ലീഡ്‌സിൽ നിന്ന് ചെകുത്താൻ കോട്ടയിൽ എത്തിയ എറിക് കന്റോണ ചെകുത്താൻ കോട്ടയിൽ പുതുചരിത്രം കുറിച്ചു.നോർത്തേൺ അയർലണ്ടിൽ നിന്ന് എത്തിയ റോയ് കീൻ ഫെർഗി എന്നാ അദ്ധ്യാപകൻ ന്റെ കീഴിൽ ടീമിനെ ഉന്നതങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

ഒരിക്കലും ഇതിഹാസങ്ങൾ ആയ കളിക്കാരെ ടീമിൽ എത്തിച്ചു കിരീടങ്ങൾ വാരി കൂട്ടിയ ഒരു മാനേജർ അല്ല ഫെർഗി. അയാൾ തന്റെ ടീമിലെ ഓരോ താരത്തെയും ഇതിഹാസങ്ങൾ ആക്കി മാറ്റുക ആയിരുന്നു.ഗോൾ ബാറിൻ മുന്നിൽ പാറി പറന്നു നടന്ന പീറ്റർ സ്മെക്കിളും എഡ്വിൻ വാൻ ഡർ സറും. ഡിഫെൻസിൽ ഉരക്ക് കോട്ട കെട്ടിയ ഫെർഡിനാണ്ടും വിഡിച്ചും, മധ്യനിര അടക്കി ഭരിച്ച ബെകാമും സ്കൊളെസും ഗിഗ്ഗ്‌സും പാർക്കും, എതിരാളികളുടെ അക്രമങ്ങൾക്ക് തടയിട്ട് ടീമിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന റോയ് കീനും കാരിക്കും ഫെർഗി യുഗത്തിൽ ഇതിഹാസമേനി ചമഞ്ഞവരിൽ ചിലരാണ്.

Rono and Fergi

എങ്കിലും ഇവരെക്കാൾ ഉപരി ഫെർഗി എന്നാ മാനേജർ വളർത്തി എടുത്ത ഏറ്റവും മികച്ച ശിഷ്യൻ മദീരയിൽ പിറന്നു വീണു ലോകം കാൽ കീഴിലാക്കിയ സാക്ഷാൽ റൊണാൾഡോ തന്നെയാണ്. വിരുന്ന കാരനായി വന്നു വീട്ടുകാരൻ ആയി മാറിയ പ്രിയപ്പെട്ട വാസ്സയും ലോകം കണ്ട എക്കാലത്തെയും മികച്ച സൂപ്പർ സബ് ഒലെ ഗുണ്ണർ സോൾസ്‌ജറും ഫെർഗി പ്രധാന അദ്ധ്യാപകൻ ആയിരുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ സ്കൂളിൽ നിന്ന് കൊണ്ട് തന്നെ ലോകം കീഴടക്കിയ ചിലർ മാത്രമാണ്.

ഫെർഗി എന്നാ മാനേജർ നൽകിയ ഓർമ്മകൾ അനവധിയാണ്. എന്നും യുണൈറ്റഡ് ആരാധകർ ഇടനെഞ്ചിൽ കൊണ്ട് നടക്കുന്ന ഒട്ടനവധി മത്സരങ്ങളും തിയേറ്റർ ഓഫ് ഡ്രീംസിന് സംഭാവന ചെയ്യാൻ പ്രിയപ്പെട്ട ഫെർഗിക്ക് സാധിച്ചു.1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ എങ്ങനെ യുണൈറ്റഡ് ആരാധകർക്ക് മറക്കാൻ കഴിയും.മോയെസും ഗിഗ്ഗ്‌സും വാൻ ഗാലും മൗറീനയും ഒലെയും മാറി മാറി ശ്രമിച്ചിട്ടും ഫെർഗി അവസാനമായി ഓൾഡ് ട്രാഫോഡിൽ എത്തിച്ച പ്രീമിയർ ലീഗിന് ഒരിക്കൽ പോലും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ട്രോഫി ക്യാബിനറ്റ് ലേക്ക് തിരകെ എത്തിക്കാൻ സാധിച്ചില്ല. HAPPY BIRTHDAY SIR ALEX FERGUSON

2021 ജയത്തോടെ അവസാനിപ്പിച്ചു ചെകുത്താൻമ്മാർ,ക്രിസ്റ്റ്യാനോ സ്‌കോർ…

ക്വിന്റൺ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമ്പോൾ, ഇനിയെന്താണ് വരാൻ പോകുന്നത്…