in , ,

LOVELOVE LOLLOL

തന്റെ ഗോളിന് ദൈവത്തിനോട് നന്ദി പറഞ്ഞു സഹൽ…

സഹലിൻ പുറമെ അൽവരോ വാസ്ക്‌സും ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ തകർത്തു.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ട് സെമി സാധ്യതകൾ സജീവമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ഞായറാഴ്ച ഗോവക്കെതിരെയാണ്

Sahal and Ivan

തന്റെ ഗോളിന് ദൈവത്തോട് നന്ദി പറഞ്ഞു കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി മത്സരത്തിന് ശേഷമാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പടച്ചനോട് നന്ദി പറയുന്നു അങ്ങനെ ഒരു ഗോൾ അടിക്കാൻ സാധിച്ചതിന്, ഞാൻ മാത്രമല്ല അത് എല്ലാവരും കളിച്ചു ഉണ്ടാക്കിയ ഗോളാണ്. ഞാൻ ഫിനിഷ് ചെയ്തു എന്നേയുള്ളൂ.

പുറകിൽ നിന്ന് കളിച്ചു കൊണ്ട് വന്ന ഗോളാണ് അത്.എല്ലാവരും ഒരുമിച്ചു നിന്നാണ് ഗോൾ അടിച്ചതും ജയിച്ചതും. മത്സരം ജയിച്ചപ്പോൾ ഒരു ഗോൾ അടിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു എന്നും സഹൽ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിലാണ് സഹൽ നാലു താരങ്ങളെ ഡ്രിബ്ബിൾ ചെയ്തു കൊണ്ട് സീസണിലെ തന്റെ അഞ്ചാമത്തെ ഗോൾ നേടിയത്

സഹലിൻ പുറമെ അൽവരോ വാസ്ക്‌സും ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ തകർത്തു.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ട് സെമി സാധ്യതകൾ സജീവമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ഞായറാഴ്ച ഗോവക്കെതിരെയാണ്

കൊമ്പന്മാർ കൊമ്പ് കുലുക്കി, മുംബൈ വിരണ്ടോടി

ചെൽസിയെ വിൽക്കാൻ ഒരുങ്ങി റോമൻ അബ്രാഹിമോവിച്