in

വിക്കറ്റിന് പുറകിൽ നിസ്സഹായനായി ചിരിച്ചു നിന്ന സംഗ്ഗക്കാരയുടെ കഥ…

Sangakkara world cup final

2015 മാർച്ച്‌ 18, കാലം ഒരിക്കൽ കൂടി അയാളോട് ക്രൂരമായി പെരുമാറിയ ദിവസം.തുടർച്ചയായി നാല് സെഞ്ച്വറികൾ നേടിയിട്ടും വിശ്വ കിരീടത്തിന്റെ ഒന്നാം ക്വാർട്ടർ ഫൈനലിൽ അയാൾക് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ അവിടെ അവസാനിച്ചത് ഒരു യുഗമായിരുന്നു .പറഞ്ഞു വരുന്നത് ഏപ്രിൽ 2 ലെ രാത്രി യിൽ ധോണി യുടെ സിക്സെർ വാങ്കഡെയുടെ ആകാശങ്ങൾ ചുംബിക്കുമ്പോൾ വിക്കറ്റിന് പുറകിൽ നിസ്സഹായനായി ചിരിച്ചു നിന്ന അത്ഭുത പിറവിയെ പറ്റിയാണ്.

കുമാർ സംഘഗാര , ശ്രീലങ്ക യുടെ സുവർണ തലമുറയിലെ ഇതിഹാസങ്ങളിൽ ഒരാൾ.1977 ഒക്ടോബർ 27 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അദ്ദേഹം ആദ്യമായി 22 വാരയിലേക്ക് കാലെടുത്തുവെക്കുന്നതു. പിന്നീട് അങ്ങോട്ട് തന്റെ പ്രിയപ്പെട്ട സുഹൃത്ത് മഹേല ജയവർധനേയെ കൂട്ടുപിടിച്ചു അയാൾ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്വർണലിപികളാൽ തന്റെ ചരിത്രവും കൊത്തി വെക്കുകായിരുന്നു.

Sangakkara world cup final

134 ടെസ്റ്റുകൾ 12400 റൺസ്,38 സെഞ്ച്വറികൾ.404 ഏകദിനം 14234 റൺസ് 25 സെഞ്ച്വറികൾ.27000 ത്തിൻ മുകളിൽ അന്താരാഷ്ട്ര റൺസുകൾ.ടെസ്റ്റ്‌ ക്രിക്കറ്റിൽ 16 മാൻ ഓഫ് ദി മാച്ച് പുരസ്കാരം. ഒരു ടെസ്റ്റ്‌ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഷ്യൻ വിക്കറ്റ് കീപ്പർ, ഒരു ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ട് ഇന്നിങ്സിൽ സെഞ്ച്വറി നേടിയ താരങ്ങളിൽ ഒരാൾ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. നേട്ടങ്ങൾ ഇവിടെ തീരുന്നില്ല. തന്റെ അവസാനത്തെ ലോകകപ്പിൽ തുടർച്ചായി നാല് സെഞ്ച്വറികൾ. പിന്നെ തന്റെ പ്രിയപ്പെട്ട സുഹൃത്തിൻ ഒപ്പം കൊളംബോയിൽ സ്‌റ്റെയ്‌നെയും എന്റിനിയും തല്ലി തകർത്തു നേടിയ 624 റൺസ് റെക്കോർഡ് കൂട്ടുകെട്ടും എല്ലാം അയാളുടെ ക്രിക്കറ്റ്‌ ജീവതത്തിലെ നേട്ടങ്ങളിൽ ചിലത് മാത്രമാണ്.

ശ്രീ ലങ്ക ക്ക് ഒരു കാലമുണ്ടായിരുന്നു. ആരെയും പേടിപെടുത്തുന്ന കാലം. ഏതൊരു ലോകകപ്പ് ടൂർണ്ണമെന്റകളിലും അവസാനത്തെ അങ്കത്തിൽ ലങ്ക ഉണ്ടായിരുന്ന ഒരു കാലം.2007 ലോകകപിൽ മഹേല യുടെ നേതൃത മികവിൽ മുന്നേറിയിട്ടും ഫൈനലിൽ ഓസ്ട്രേലിയ യോട് തോറ്റു പോയി തല താഴ്ത്തി എങ്കിലും ലങ്കയും സങ്ക യും പിന്മാറാൻ ഒരുക്കമായിരുന്നില്ല.2009 ട്വന്റി 20 ലോകകപ്പ് ദിൽഷൻ മുന്നിൽ നിന്ന് നയിച്ചിട്ടും ഒടുവിൽ വിധി യുടെ ക്രൂരതയിൽ കപ്പിനും ചുണ്ടിനുമിടയിൽ കുട്ടി ക്രിക്കറ്റ്‌ ലെ രാജാക്കനന്മാർ ആകാം എന്ന് മോഹവും പൊലിഞ്ഞു പോയി. സച്ചിൻ വേണ്ടി സർവ്വതും സമർപ്പിച്ചു ഫൈനലിൽ ഇറങ്ങിയ ഇന്ത്യ യോട് മാത്രമേ സങ്ക യും കൂട്ടരും തോറ്റു പോയത്.

sangakkkara

ക്രിക്കറ്റ്‌ ന്റെ ദൈവത്തിന് ഒരു വിശ്വ കിരീടം എന്നാ കാലത്തിന്റെ കാവ്യാ നീതിക്ക് വേണ്ടിയാണലോ വിധി ഒരിക്കൽ കൂടി സംഘയോട് ക്രൂരമായി പെരുമാറിയത് . തുടർന്ന് വന്ന ട്വന്റി ട്വന്റി ലോകകപ്പിലും ക്രിക്കറ്റ്‌ ദൈവങ്ങൾ ക്രൂരത കാണിച്ചപ്പോൾ രാജ്യത്തിനു വേണ്ടി ഒരു കിരീടം എന്ന സ്വപ്നം പൂവണിയാതെ ലാറ ക്ക് ശേഷം ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ഇടകയ്യൻ ബാറ്റസ്മാൻ തന്റെ പാഡുകൾ എന്നെന്നേക്കുമായി അയച്ചു വെക്കേണ്ടി വരുമോ എന്ന ചിന്ത ഓരോ ക്രിക്കറ്റ്‌ പ്രേമികളുടെയും മനസിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നു വന്നിട്ട് ഉണ്ടാവണം.

പക്ഷെ ഇന്നും ഇന്ത്യക്കാർ വിങ്ങലോടെ ഓർക്കുന്ന 2014 ലെ ആ ഫൈനലിൽ ആ ഇടകയ്യൻ തന്നെ അർദ്ധ സെഞ്ച്വറി നേടി മുന്നിൽ നിന്ന് നയിച്ചപ്പോൾ കുട്ടി ക്രിക്കറ്റിലെ കനക കിരീടം ലങ്കൻ മണ്ണിൽ ആദ്യമായി ചുംബിക്കുകയുണ്ടായി.എതിരാളികൾ ഇന്ത്യയും സംഘകാര കളിയിലെ താരമായതും കാലം കാത്തുവെച്ച കാവ്യാനീതി തന്നെയല്ലേ.

ഒരു പ്രതീക്ഷയും ഇല്ലാതെ തുടർന്ന വന്ന 2015 ലോകകപിൽ ലങ്ക ഇറങ്ങിയപ്പോൾ മുന്നിൽ നിന്ന് തുടർച്ചായി സെഞ്ച്വറികൾ നേടികൊണ്ട് അയാൾ ലങ്ക യെ രാജകീയമായി ക്വാർട്ടർ ഫൈനൽ വരെ എത്തിച്ചു. 2015 ഓഗസ്റ്റ് 24 ന്ന് ഇന്ത്യക്ക് എതിരെ തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം കളിച്ച ശേഷം അദ്ദേഹം യാത്ര പറയുമ്പോൾ ഒരു ക്രിക്കറ്റ്‌ പ്രേമി പോലും വിചാരിച്ചു കാണില്ല അയാളുടെ വിടവ് നികത്താൻ ഇനി ലങ്കൻ മണ്ണിൽ നിന്ന് ഒരു താരോദയം ഉണ്ടാവില്ല എന്ന്. ലോകക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ തന്നെയാണ് നിങ്ങൾ.ലോകക്രിക്കറ്റിലെ മികച്ച ക്യാപ്റ്റൻ മാരിൽ നിങ്ങളുട പേരും ഓരോ ക്രിക്കറ്റ്‌ പ്രേമിയും കൂട്ടിവായിക്കും.

പ്രിയപ്പെട്ട സംഘ നിങ്ങൾ പോയതിന് ശേഷം ഞങ്ങൾ ആ പഴയ ലങ്ക യുടെ നിഴൽ പോലും കണ്ടിട്ടില്ലാലോ !.നിങ്ങൾ ഇനി ലങ്കൻ ഡഗ് ഔട്ടിൽ ലങ്കൻ ക്രിക്കറ്റ്റിനെ തിരിച്ചു കൊണ്ട് വരാൻ വേണ്ടി പരിശീലക കുപ്പായം അണിയണം എന്ന് തന്നെ ആണ് ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആഗ്രഹിക്കുന്നത് . ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തിന് ഒരായിരം പിറന്നാൾ ആശംസകൾ

PSGയിൽ ടീം പുരോഗതിയില്ല, പരിശീലകനാണ് പ്രശ്നമെന്ന് ഫുട്ബോൾ വിദഗ്ധർ…

മുൻ ബ്ലാസ്റ്റേഴ്സ് താരം ജിങ്കന് മൊത്തത്തിൽ നഷ്ടം, ഒരു നഷ്‌ടം മാത്രമല്ല വ്യാപ്തി വളരെ വലുതാണ്…