മലയാളി താരം സഞ്ജു സാംസൺ എന്ത് കൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിര സാന്നിധ്യമാവുന്നില്ല എന്നത് അദ്ദേഹത്തിൻറെ ആരാധകർ നിരന്തരമായി ഉന്നയിക്കുന്ന ചോദ്യമാണ്. ഇക്കാര്യത്തിൽ ആരാധകർക്ക് പല അഭിപ്രായങ്ങളുണ്ടണെങ്കിലും സഞ്ജുവിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബ കരീം.
സഞ്ജു മികച്ച ടാലന്റുള്ള താരമാണെന്നും എന്നാൽ അദ്ദേഹത്തിൽ സ്ഥിരത കാഴ്ച്ച വെയ്ക്കാൻ സാധിക്കുന്നില്ല എന്ന വിമർശനമാണ് സാബ കരീം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സ്ഥിര പുറത്തടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാവണമെന്ന് താൻ ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം മറ്റു താരങ്ങൾക്ക് വെല്ലുവിളിയാകും വിധത്തിൽ മികച്ച സ്ഥിരത നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ സഞ്ജുവിന് പലപ്പോഴും സ്ഥിരത നിലനിർത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. പക്ഷെ അത് നിലനിർത്താൻ അദ്ദേഹത്തിന് സാധികുന്നില്ല. ഇത്തവണ ഐപിഎല്ലിൽ യശ്വസി ജയ്‌സ്വാളും തിലക് വർമയും കാണിച്ച സ്ഥിരത അദ്ദേഹത്തിൻറെ ബാറ്റിൽ നിന്നും താൻ പ്രതീക്ഷിക്കുന്നതായി സാബ കരീം പറഞ്ഞു.
അതെ സമയം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പര്യടനത്തിൽ സഞ്ജു ഇടംപിടിച്ചിരുന്നു. ഈ വർഷം ലോകകപ്പ് നടക്കാനിരിക്കെ ഈ ഏകദിന പര്യടനത്തിലെ സഞ്ജുവിന്റെ പ്രകടനവും ഏറെ നിർണായകമാണ്.