in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

അവസരം മുതലെടുത്തു സഞ്ജു, ലങ്കയെ തകർത്തു ഇന്ത്യ..

184 റൺസ് വിജയം ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു.ക്യാപ്റ്റൻ രോഹിത് ശർമ 1 റൺസിൽ വീണു.അയ്യരെ കൂട്ടുപിടിച്ചു കിഷൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. കിഷൻ വീണപ്പോൾ കൂറ്റൻ അടികൾ കൊണ്ട് സഞ്ജു അയ്യറിന് ഒപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി

ഇന്ത്യ ശ്രീ ലങ്ക ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലങ്കയെ തകർത്തു ഇന്ത്യ. ലഭിച്ച അവസരം നല്ല രീതിയിൽ ഉപയോഗിച്ച് സഞ്ജു സാംസൺ. ഇന്ത്യൻ വിജയം ഏഴു വിക്കറ്റിന്.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൌളിംഗ് തെരെഞ്ഞെടുത്തു.പതിഞ്ഞ താളത്തിൽ തുടങ്ങിയ ലങ്കൻ ഓപ്പനർമാർ മെല്ലെ സ്കോർ ഉയർത്തി.ഓപ്പനർമാരായ നിസ്സങ്ക 75 റൺസും ഗുണതിലക 38 റൺസും നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ദസുൻ ഷനകയുടെ കൂറ്റൻഅടികൾ ലങ്കൻ സ്കോർ 183 ലെത്തിച്ചു.

184 റൺസ് വിജയം ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു.ക്യാപ്റ്റൻ രോഹിത് ശർമ 1 റൺസിൽ വീണു.അയ്യരെ കൂട്ടുപിടിച്ചു കിഷൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. കിഷൻ വീണപ്പോൾ കൂറ്റൻ അടികൾ കൊണ്ട് സഞ്ജു അയ്യറിന് ഒപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.

25 പന്തിൽ 39 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഇതിൽ രണ്ട് ഫോ‌റും മൂന്നു സിക്സും ഉൾപെടും. സഞ്ജു പുറത്തായത്തോടെ അയ്യർക്ക് കൂട്ടായി ജഡേജ എത്തിയതോടെ ഇന്ത്യൻ വിജയം വേഗത്തിലായി.ശ്രെയസ് അയ്യർ 44 പന്തിൽ 74 റൺസ് നേടിയപ്പോൾ രവീന്ദ്ര ജഡേജ 18 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്ന്.

പരമ്പരയിലെ ആദ്യ മത്സരം മത്സരം ഇന്ത്യ 62 റൺസിന് വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ ധർമശാലയിൽ ആരംഭിക്കും.

ചരിത്ര നേട്ടവുമായ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

ഗോൾ ആഘോഷത്തിലൂടെ യുദ്ധം നിർത്താൻ ആവശ്യപെട്ട കേരള ബ്ലാസ്റ്റേഴ്‌സ്…