in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ചരിത്ര നേട്ടവുമായ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

ഒരൊറ്റ സീസൺ കൊണ്ടാണ് ലൂണ ഇരുവരെയും മറികടന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ് .ഒരു സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരമെന്ന റെക്കോർഡും അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിയിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒരു ഫ്രീ കിക്ക് ഗോൾ കൂടി അദ്ദേഹം നേടിയിരുന്നു.

ചരിത്ര നേട്ടവുമായി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ. കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നേടിയ താരം ഇനി അഡ്രയൻ ലൂണ. ഇന്ന് നടന്ന ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലാണ് അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്.

ഇന്ന് നടന്ന ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ 52 ആം മിനുറ്റിലാണ് അഡ്രയൻ ലൂണ ചരിത്രനേട്ടം സ്വന്തമാക്കിയത്. ജോർജെ പെരേര ഡയസ് നേടിയ ആദ്യ ഗോളിന് വഴി ഒരുക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നേടുന്ന താരമായി ഈ ഉറുഗ്വായ് മാന്ത്രികൻ മാറിയത്.

മത്സരത്തിന് മുന്നേ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പട്ടികയിൽ ജോസു, ജെസ്സൽ എന്നിവരോടൊപ്പമായിരുന്നു ലൂണ. ഇരുവരും 6 അസ്സിസ്റ്റുകളാണ് സ്വന്തമാക്കിയിരുന്നത്. ഇന്നത്തെ അസ്സിസ്റ്റോടെ ലൂണ ഇരുവരെയും മറികടന്നു ഒന്നാമത് എത്തി.

ഒരൊറ്റ സീസൺ കൊണ്ടാണ് ലൂണ ഇരുവരെയും മറികടന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ് .ഒരു സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരമെന്ന റെക്കോർഡും അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിയിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒരു ഫ്രീ കിക്ക് ഗോൾ കൂടി അദ്ദേഹം നേടിയിരുന്നു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത 3 ഗോളുകൾക്ക് ചെന്നൈയിൻ എഫ് സി യെ തകർത്തു സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി .ലൂണക്ക് പുറമെ ഡയസും കേരളത്തിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയിരുന്നു.. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മാർച്ച്‌ 2 ന്ന് മുംബൈ സിറ്റി ക്ക് എതിരെയാണ്.

ലൂണ ഡയസ് അൽവരോ ത്രയത്തെ പറ്റി മനസ്സ് തുറന്നു ചെഞ്ചോ …

അവസരം മുതലെടുത്തു സഞ്ജു, ലങ്കയെ തകർത്തു ഇന്ത്യ..