in , ,

LOVELOVE OMGOMG CryCry AngryAngry

ലൂണ ഡയസ് അൽവരോ ത്രയത്തെ പറ്റി മനസ്സ് തുറന്നു ചെഞ്ചോ …

അഡ്രയൻ ലൂണ,അൽവരോ വാസ്ക്‌സ്,ജോർജെ പെരേര ഡയസ് ത്രയത്തെ പറ്റി മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ. ഈ മൂവർ സംഘത്തിന് ഒപ്പം കളിക്കുന്നത് തനിക്കു അഭിമാനമാണെന്നാണ് ചെഞ്ചോ പറയുന്നത്.

ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ച മാച്ച് ഡേ വൈബ്സ് എന്നാ പരുപാടിയിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സത്യസന്ധമായി പറഞ്ഞാൽ ഇത്തരത്തിലുള്ള താരങ്ങളോടൊപ്പം കളിക്കുന്നത് ഒരു വിശേഷ അധികാരമായി യാണ് ഞാൻ കാണുന്നത്. അവർ മികച്ച അനുഭവസമ്പത്തുള്ളവരാണ്. അവരിൽനിന്ന് ഒത്തിരി കാര്യങ്ങൾ ഞാൻ പഠിച്ചു.

അവർ നല്ല സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. അവർ തുറന്നു മനസ്സിന് ഉടമകളാണ്. ഞങ്ങളുടെ തെറ്റുകളെ അവർ തിരുത്തും. അവർ നല്ല രീതിയിൽ തന്നെ സഹായിക്കുന്നുണ്ട് എന്നും ചെഞ്ചോ കൂട്ടിച്ചേർത്തു.

ഈ സീസണിൽ ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. സീസണിൽ 13 തവണ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിക്കളത്തിലിറങ്ങിയ ചെഞ്ചോക്ക് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ 17 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്

ജോ പോൾ അഞ്ചേരിക്ക് സ്നേഹസമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്..

ചരിത്ര നേട്ടവുമായ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..