മുൻ ഇന്ത്യൻ ക്യാപ്റ്റനും പ്രമുഖ ഫുട്ബോൾ കമന്റേറ്ററുമായ ജോ പോൾ അഞ്ചേരിക്ക് സ്നേഹസമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.ഇതിഹാസ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ സമ്മാനം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അക്കാഡമിയായ ജി വി രാജ ഫുട്ബോൾ അക്കാഡമിയിൽ ജോ പോൾ അഞ്ചേരി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പേരുള്ള ജേഴ്സി സമ്മാനമായി നൽകി. അദ്ദേഹം ഇതു വരെ നൽകിയ പിന്തുണക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഈ സ്നേഹസമ്മാനം.
ഇന്ത്യക്ക് വേണ്ടി 39 മൽസരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടാൻ ഈ സെന്റർ ഫോർവേഡിന് സാധിച്ചിരുന്നു.1994,2004 വർഷങ്ങളിൽ എ ഐ ഐ എഫ് ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തതും അദ്ദേഹത്തിനായിരുന്നു.
ഇന്ത്യക്ക് വേണ്ടി മൂന്നു സാഫ് ചാമ്പ്യൻഷിപ്പുകൾ ഒരു എൽ ജി കപ്പും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ 17 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്