in ,

വിജയകുതിപ് തുടരാൻ സഞ്ജുവിന്റെ രാജസ്ഥാൻ, എതിരാളികൾ ഗുജറാത്ത്‌..

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയ കുതിപ് തുടരാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. എതിരാളികൾ ഹാർദിക് പാന്ധ്യ നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റാൻസ്‌ . മത്സരം ഇന്ത്യൻ സമയം രാത്രി 7:30 മുതൽ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയ കുതിപ് തുടരാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. എതിരാളികൾ ഹാർദിക് പാന്ധ്യ നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റാൻസ്‌ . മത്സരം ഇന്ത്യൻ സമയം രാത്രി 7:30 മുതൽ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ.

നിലവിൽ സഞ്ജുവിന് ആശങ്കകൾ ഒന്നും തന്നെയില്ല. ബാറ്റിങ്ങിൽ ഓറഞ്ച് ക്യാപ് ഹോൾഡറായ ബറ്റ്ലറും പടിക്കലും ഹെറ്റ്മൈറും മികച്ച ഫോമിൽ തന്നെ. ബൗളിംഗ് ലേക്ക് വന്നാലും ആശങ്കകൾ ഒന്നും തന്നെയില്ല.ചാഹൽ നയിക്കുന്ന ബൗളിംഗ് നിരയെ മറികടക്കുക ഹാർദിക്കിന്റെ ഗുജറാത്തിന് അത്ര എളുപ്പമാകില്ല.

തുടരെ മൂന്നു വിജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത്‌ ഹൈദരാബാദിനോട് തോൽവി രുചിച്ചിരുന്നു. ഓപ്പണിങ്ങിൽ വെയ്ഡ് റൺസ് കണ്ടെത്താത്ത ബുദ്ധിമുട്ടുന്നത് ടീമിന് തലവേദനയാണ്. ഷമിയും ലോക്കിയും റാഷിദും അടങ്ങുന്ന ബൗളിംഗ് നിരയിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ.

രാജസ്ഥാൻ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഗുജറാത്ത്‌ മാത്യു വെയ്ഡിന് പകരം സാഹയെ ടീമിലെത്തിച്ചേക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ, WK), 4 റാസി വാൻ ഡെർ ഡസ്സൻ, 5 ഷിമ്രോൺ ഹെറ്റ്‌മെയർ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ട്രെന്റ് ബോൾട്ട്, 9 യുസ്‌വേന്ദ്ര ചാഹൽ, , 10 പ്രസീദ് കൃഷ്ണ 11 കുൽദീപ് സെൻ

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 മാത്യു വെയ്ഡ്/വൃദ്ധിമാൻ സാഹ (വിക്കറ്റ്), 3 സായ് സുദർശൻ, 4 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 5 ഡേവിഡ് മില്ലർ, 6 അഭിനവ് മനോഹർ, 7 രാഹുൽ ടെവാതിയ, 8 റാഷിദ് ഖാൻ, 9 ലോക്കി ഫെർഗൂസൺ, 10. ഷമി, 11 ദർശൻ നൽകണ്ടെ

മുംബൈക്ക്‌ ഇനി തിരിച്ചു വരാൻ കഴിയുമോ??.

ക്രിസ്ത്യാനോക്കും മെസ്സിക്കുമൊപ്പമെത്തി ബെൻസിമ, ഇക്കയുടെ അഴിഞ്ഞാട്ടം തുടരുന്നു…