in ,

LOVELOVE

മുംബൈക്ക്‌ ഇനി തിരിച്ചു വരാൻ കഴിയുമോ??.

മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ തലയെടുപ്പുള്ള നാമം. അഞ്ചു പ്രീമിയർ ലീഗ് കിരീടം തങ്ങളുടെ പേരിൽ കുറിച്ച് ചരിത്ര സൃഷ്ടിച്ച ടീം. പക്ഷെ ഇന്ന് അവർക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമല്ല.

മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ തലയെടുപ്പുള്ള നാമം. അഞ്ചു പ്രീമിയർ ലീഗ് കിരീടം തങ്ങളുടെ പേരിൽ കുറിച്ച് ചരിത്ര സൃഷ്ടിച്ച ടീം. പക്ഷെ ഇന്ന് അവർക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമല്ല.

മെഗാ താരലേലത്തിന് ശേഷം സുവർണ തലമുറ വഴി പിരഞ്ഞപ്പോൾ മുംബൈക്ക്‌ പുതു തലമുറ വാർത്തയെടുക്കേണ്ടി വരികയാണ്. മെഗാ താര ലേലത്തിന് ശേഷം തകർന്നു പോകാത്ത ടീമായിരുന്നു മുംബൈ. പക്ഷെ ഈ സീസണിൽ കാര്യങ്ങൾ മുംബൈയുടെ വഴിക്കല്ല.

അഞ്ചു മത്സരം തുടരെ തോറ്റു പ്ലേ ഓഫിൽ കേറിയ ടീമാണ് മുംബൈ, തുടർച്ചയായി നാല് മത്സരം തോറ്റു കിരീടവും നേടിയിട്ടുണ്ട്. പക്ഷെ ഈ സീസണിൽ മുംബൈക്ക് കഴിഞ്ഞു 14 സീസണുകളിലായി ആവർത്തിച്ച മാന്ത്രികതാ ആവർത്തിക്കാൻ സാധിക്കുമോ??.

എന്നും താരലേലം അതി സമർഥമായി ഉപയോഗിക്കുന്ന ടീമായിരുന്നു ഇന്ത്യൻസ് . ഈ സീസണിൽ ഇഷൻ കിഷൻ വേണ്ടി 15 കോടി രൂപ ചിലവാക്കിയപ്പോൾ ടീമിന്റെ ബാലൻസ് തന്നെ തെറ്റിയെന്ന് പറയേണ്ടി വരും. ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പായിരുന്ന അർച്ചറിന് വേണ്ടി എന്തിന് 8 കോടി എന്നൊള്ളത് മറ്റൊരു ചോദ്യമാണ്.

ഇന്ന് നമുക്ക് തുടർ തോൽവികളോട് തുടങ്ങിയ മുംബൈയുടെ രണ്ട് സീസണുകളിലെ ടീമും ഇപ്പോഴത്തെ മുംബൈ ടീമുമായി ഒന്ന് താരതമ്യം ചെയ്യാം.തുടരെ അഞ്ചു മത്സരങ്ങൾ തോറ്റു മുംബൈ ആദ്യമായി പ്ലേ ഓഫിൽ എത്തിയത് 2014 ലായിരുന്നു.

അന്ന് മുംബൈ ബാറ്റിംഗ് നിരയിൽ കഴിഞ്ഞ സീസണിൽ ചെന്നൈക്ക്‌ വേണ്ടി റൺ മല തീർത്ത മൈക്ക് ഹസിയുണ്ടായിരുന്നു. ഫോമിന്റെ പാരമ്യത്തിലുള്ള കോറി അൻഡേഴ്സൺ ഉണ്ടായിരുന്നു.പിന്നെ എന്നും മുംബൈയുടെ രക്ഷക്ക് എത്താറുള്ള പൊള്ളാർഡും അതി ഗംഭീര ഫോമിൽ തന്നെയായിരുന്നു.ബൌളിംഗ് മലിംഗയും ബുമ്രയും പിന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർ ഹർഭജനും. അന്നത്തെ ടീം ഇന്നത്തെ ടീമിനെ സംബന്ധിച്ച പരിചയ സമ്പന്നരായിരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

2015 ൽ തുടരെ തോൽവി രുചിച്ചു കൊണ്ടാണ് മുംബൈ സീസൺ ആരംഭിച്ചത്.പക്ഷെ അന്നും മലിഗയും ബുമ്രയും ഹർഭജനും അണിനിരന്ന ബൌളിംഗ് നിര തന്നെയാണ് മുംബൈയെ കിരീടം അണിയിപിച്ചതും.ഇനി നമുക്ക് ഇന്നത്തെ മുംബൈ ടീമിലേക്ക് വരാം.

എന്നും മികച്ച യുവ നിര താരങ്ങളെ കണ്ടെത്തുന്നതിൽ മിടുക്കരായിരുന്നു മുംബൈ. ഈ തവണയും കാര്യങ്ങൾക്ക് മാറ്റമില്ല. തിലക് വർമയും ബ്രെവിസ് മധ്യനിരയിൽ പ്രതീക്ഷ ആണെകിലും ഓപ്പണിങ് ബാറ്റസ്മാന്മാരുടെ മോശം ഫോം തലവേദന തന്നെയാണ്. ഹർഭജൻ ടീം വിട്ടതിന് ശേഷം ഒരു മികച്ച സ്പിന്നറേ മുംബൈക്ക്‌ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുറച്ചു പ്രതീക്ഷ നൽകിയത് രാഹുൽ ചാഹർ മാത്രമാണ്.

കഴിഞ്ഞ ദിവസം മുംബൈ ആറു ബാറ്റസ്മാന്മാർ വെച്ചാണ് കളത്തിലേക്ക് ഇറങ്ങിയത്. അത് കണ്ടപ്പോഴാണ് മനസിലായത് പാന്ധ്യ സഹോദരന്മാർ ആ ടീമിന് നൽകിയ ബാലൻസ് എത്രത്തോളമായിരുന്നുവെന്ന് മനസിലായത് .3 മുതൽ 8 വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തു, ഇന്നിങ്സിന്റെ ഏതു സമയത്തും ബൗൾ ചെയ്യാൻ കഴിവുള്ള താരങ്ങൾ ഇന്ന് മുംബൈക്ക് അന്യമാണ്.

മലിംഗക്ക്‌ പകരം ബോൾട്ട് ബുമ്രക്ക്‌ കൂട്ടായി എത്തിയെങ്കിലും ബോൾട്ടിന്റെ വിടവ് നികത്താൻ പറ്റിയ ഒരു ബൗളേറെ മുംബൈക്ക്‌ ടീമിലെത്തിക്കാൻ സാധിചില്ല. ഇനി മുംബൈക്ക്‌ തിരിച്ചു വരാൻ കഴിയില്ല എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പക്ഷെ 2014,2015 ടീമുകളെ പോലെയല്ല ഈ മുംബൈ എന്ന ആ സത്യം തിരിച്ചറിയേണ്ടത്
തന്നെയാണ് .

ഏർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലേക്ക്..

വിജയകുതിപ് തുടരാൻ സഞ്ജുവിന്റെ രാജസ്ഥാൻ, എതിരാളികൾ ഗുജറാത്ത്‌..