in , ,

ഏർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലേക്ക്..

മാഞ്ചേസ്റ്റർ സിറ്റി അധികൃതർ താരത്തിന്റെ ഏജന്റും കുടുംബവുമായി സംസാരിക്കും. ഹാലൻഡിന്റെ അച്ഛൻ മുൻ സിറ്റി താരമായത് കൊണ്ട് തന്നെ താരം സിറ്റിയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാർസലോണയും ബയേൺ മ്യുണിക്കും താരത്തിന് വേണ്ടി രംഗത്തുണ്ട്.

Mbappe and Haaland

ഏർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലേക്ക്. കഴിഞ്ഞ കുറച്ചു മണിക്കൂറകളായി പ്രീമിയർ ലീഗ് വമ്പന്മരായ മാഞ്ചേസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാൻ തങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ കുറച്ചു മണിക്കൂറകളായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചേസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാനുള്ള അതി തീവ്രമായ ശ്രമം നടത്തുകയാണ്.അഗ്യൂറൊ ടീം വിട്ടതിന് ശേഷം സിറ്റി ഇത് വരെയും ഒരു സെന്റർ ഫോർവേഡിനെ സ്വന്തമാക്കിട്ടില്ല. അത് കൊണ്ട് തന്നെ പരിശീലകൻ പെപ് ഗാർഡിയോളാക്ക്‌ താരത്തെ എതിഹാദിൽ എത്തിക്കാൻ അതിയായ താല്പര്യമുണ്ട്.

ഈ സമ്മറിൽ ഹാലൻഡ് ഡോർമുണ്ട് വിടുമെന്ന് ഏറെക്കുറേ ഉറപ്പാണ്.80 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.താരം റയൽ മാഡ്രിഡുമായി കരാർ ഒപ്പ് വെക്കുമെന്നാണ് കരുതപ്പെടുന്നത്.എന്നാൽ സിറ്റി അദ്ദേഹത്തിന് മികച്ച ഓഫർ നൽകിയത് കൊണ്ട് അദ്ദേഹം സിറ്റിയിലേക്ക് കൂടുമാറിയേക്കാം.

മാഞ്ചേസ്റ്റർ സിറ്റി അധികൃതർ താരത്തിന്റെ ഏജന്റും കുടുംബവുമായി സംസാരിക്കും. ഹാലൻഡിന്റെ അച്ഛൻ മുൻ സിറ്റി താരമായത് കൊണ്ട് തന്നെ താരം സിറ്റിയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാർസലോണയും ബയേൺ മ്യുണിക്കും താരത്തിന് വേണ്ടി രംഗത്തുണ്ട്.

ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് നേടിയ നായകൻ ഇന്ത്യയ്ക്കെതിരെ T20 ലോകകപ്പിൽ കളിക്കും…

മുംബൈക്ക്‌ ഇനി തിരിച്ചു വരാൻ കഴിയുമോ??.