in

LOVELOVE OMGOMG AngryAngry LOLLOL CryCry

ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് നേടിയ നായകൻ ഇന്ത്യയ്ക്കെതിരെ T20 ലോകകപ്പിൽ കളിക്കും…

ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് നേടിയ നായകൻ ഇന്ത്യയ്ക്കെതിരെ T20 ലോകകപ്പിൽ കളിക്കും…

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര ട്വൻറി20 ലീഗുകളിൽ കളിക്കാൻ പോലും അനുവാദം നൽകാത്ത ബിസിസിഐയുടെ രാഷ്ട്രീയത്തിന് പിടി കൊടുക്കാതെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരമാണ് ഉന്മുക്ത് ചന്ദ്. എന്നാൽ 2024 ലോകകപ്പിൽ അദ്ദേഹം ഇന്ത്യക്ക് എതിരെ കളിക്കും എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

IPL ൽ 21 മത്സരങ്ങളിൽ നിന്നും 300 റൺസാണ് ഉൻമുക്തിന്റെ സമ്പാദ്യം. മുംബൈ, ഡൽഹി ടീമുകളുടെ ഭാഗമായിട്ടുണ്ട്. U-19 ടീമിന് പുറമേ ഇന്ത്യൻ എ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളിൽ നിന്ന് 3379 runs ഉം 121 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 4507 റൺസും 77 ടിട്വന്റി മത്സരങ്ങളിൽ നിന്നും 1565 റൺസും നേടിയിട്ടുണ്ട്

2012- ൽ ഇന്ത്യക്ക് വേണ്ടി അണ്ടർ 19 ലോകകപ്പ് ജേതാവായ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിൽ ശ്രദ്ധേയനായ ഉൻമുക്ത് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയുരുന്നു. അമേരിക്കയിൽ സിലിക്കണ്‍ വാലി ടീമിനൊപ്പം മൈനർ ലീഗ് കിരീടം നേടിയ ചന്ദ് ആ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ അവസരങ്ങള്‍ തേടി അമേരിക്കയിലെത്തിയ ചന്ദിന് ബിഗ്ബാഷിലും തിളങ്ങാനായി.

Unmukth Chand In Bigbash

2024 ട്വൻറി 20 ലോകകപ്പിന് ആതിഥേയ രാജ്യമെന്ന നിലയിൽ അമേരിക്ക യോഗ്യത നേടിയതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത് ഇന്ത്യയും അമേരിക്കയും ഒരേ ഗ്രൂപ്പിൽ തന്നെ ആണെങ്കിൽ ഈ പോരാട്ടം സാധ്യമാകും

അർജൻറീനയുടെ സൂപ്പർതാരം ഇനി എതിരാളികളുടെ തട്ടകത്തിലേക്ക്

ഏർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലേക്ക്..