in

LOVELOVE

അർജൻറീനയുടെ സൂപ്പർതാരം ഇനി എതിരാളികളുടെ തട്ടകത്തിലേക്ക്

നിരവധി വർഷങ്ങളായി സീരി എയിൽ കളിക്കുന്ന ഡിബാലയെ സ്വന്തമാക്കാൻ നിലവിൽ ടീമിലുള്ള താരങ്ങളായ അലക്‌സിസ് സാഞ്ചസ്, അർതുറോ വിദാൽ എന്നിവരെ ഒഴിവാക്കാൻ ഇന്റർ മിലാൻ ഒരുങ്ങുകയാണ്. ലൗടാരോ മാർട്ടിനസിനായി വരുന്ന ഓഫറുകളും ഇന്റർ മിലാൻ പരിഗണിച്ചേക്കും.

യുവന്റസ് മുന്നേറ്റനിര താരമായ പൗളോ ഡിബാല വരുന്ന സമ്മറിൽ ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറാൻ സാധ്യതയേറുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ യുവന്റസുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന ഡിബാല ഇന്റർ മിലാനുമായി ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

യുവന്റസും ഡിബാലയും കരാർ പുതുക്കാനുള്ള ചർച്ചകൾ നേരത്തെ നടത്തിയിരുന്നു. ഒക്ടോബറിൽ താരത്തിനായി അവർ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും അതു താരം അംഗീകരിച്ചില്ല. അതിനു ശേഷം കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തിവെച്ച യുവന്റസ് ഏതാനും ആഴ്‌ചകൾക്കു മുൻപ് കോണ്ട്രാക്റ്റ് പുതുക്കില്ലെന്ന് അറിയിച്ചതോടെയാണ് താരം ക്ലബ് വിടുമെന്ന കാര്യം ഉറപ്പായത്.

ഫ്രീ ഏജന്റാകുന്ന ഇരുപത്തിയെട്ടു വയസുള്ള ഡിബാലക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. അത്ലറ്റികോ മാഡ്രിഡ്, ടോട്ടനം ഹോസ്‌പർ, ഇന്റർ മിലാൻ എന്നിവർ താരത്തിനായി തുടക്കം മുതൽ രംഗത്തുണ്ടെങ്കിലും മറ്റു ക്ലബുകളെ മറികടന്ന് കരാർ ചർച്ചകൾ ആരംഭിക്കാൻ ഇന്ററിനു കഴിഞ്ഞത് താരം അവിടേക്കു ചേക്കേറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വ്ലാഹോവിച്ച് എത്തിയതോടെ ജുവന്റസിന്റെ പദ്ധതികൾ മാറിയെന്നും ഡിബാലയുമായി കരാർ പുതുക്കാത്തത് അതുകൊണ്ടാണെന്നും യുവന്റസ് നേതൃത്വം സൂചന നൽകിയിരുന്നു. അതിനു പുറമെ ഡിബാല ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ ക്ലബിനു താൽപര്യമില്ലെന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു.

നിരവധി വർഷങ്ങളായി സീരി എയിൽ കളിക്കുന്ന ഡിബാലയെ സ്വന്തമാക്കാൻ നിലവിൽ ടീമിലുള്ള താരങ്ങളായ അലക്‌സിസ് സാഞ്ചസ്, അർതുറോ വിദാൽ എന്നിവരെ ഒഴിവാക്കാൻ ഇന്റർ മിലാൻ ഒരുങ്ങുകയാണ്. ലൗടാരോ മാർട്ടിനസിനായി വരുന്ന ഓഫറുകളും ഇന്റർ മിലാൻ പരിഗണിച്ചേക്കും.

വനിതാ റഫറിയെ ആക്രമിച്ചു ഫുട്ബോൾ പരിശീലകൻ

ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് നേടിയ നായകൻ ഇന്ത്യയ്ക്കെതിരെ T20 ലോകകപ്പിൽ കളിക്കും…