in ,

പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് പോരാട്ടം.മത്സരം ഇന്ത്യൻ സമയം രാത്രി 7:30. അഞ്ചു തുടർ തോൽവികൾക്ക്‌ ശേഷം വിജയ വഴിയിൽ തിരകെയെത്താനാണ് കൊൽക്കത്ത ഇറങ്ങുന്നത്. മറുവശത്ത്‌ കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് ഏറ്റ തോൽ‌വിയിൽ നിന്ന് വിജയവഴിയിലേക്ക് തിരകെയെത്താൻ രാജസ്ഥാനും.

മലയാളി സൂപ്പർ താരം സഞ്ജു നയിക്കുന്ന രാജസ്ഥാൻ നിലവിൽ പ്രശനങ്ങൾ ഒന്നും തന്നെയില്ല. റൺ മല തീർക്കുന്ന ബറ്റ്ലർ മുതൽ പരാഗ് വരെ മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. പക്ഷെ മിച്ചലിന്റെ മെല്ലെപോക്കിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. യൂസന്ദ്ര ചാഹൽ നയിക്കുന്ന ബൗളിംഗ് നിര ശക്തം.ഒപ്പം അശ്വിനും ബോൾട്ടും കൂടി ചേരുമ്പോൾ സഞ്ജുവിന് കാര്യങ്ങൾ എളുപ്പം.

മറുവശത്ത് കൊൽക്കത്തക്ക്‌ കാര്യങ്ങൾ എളുപ്പമല്ല. തുടരെ അഞ്ചു തോൽവികളുമായിയാണ് ടീം വരുന്നത്. ശ്രെയസ് അയ്യരും ആൻഡ്രേ റസ്സലും ഒഴിച്ച് ബാക്കി ഒരു ബാറ്റസ്മാനും ഫോമിലേക്ക് ഉയർന്നിട്ടില്ല.ബൗളിങ്ങിൽ ഉമേഷ്‌ യാദവിനെ ഒഴികെ മറ്റാർക്കും വിക്കറ്റുകൾ നേടാനാകുന്നില്ല. കഴിഞ്ഞ വർഷത്തെ പോലെ ഗംഭീര തിരിച്ചു വരവാണ് അയ്യരും കൂട്ടരും ലക്ഷ്യം വെക്കുന്നത്. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ, WK), 4 ഷിമ്രോൺ ഹെറ്റ്‌മെയർ, 5 ഡാരിൽ മിച്ചൽ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ട്രെന്റ് ബോൾട്ട്, 9 പ്രസിദ് കൃഷ്ണ, 10 യുസ്‌വേന്ദ്ര ചാഹൽ, 1 കെ. സെൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 ആരോൺ ഫിഞ്ച്, 2 വെങ്കിടേഷ് അയ്യർ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 നിതീഷ് റാണ, 5 സുനിൽ നരെയ്ൻ, 6 ബി ഇന്ദ്രജിത്ത് (വിക്കറ്റ്), 7 റിങ്കു സിംഗ്, 8 ആന്ദ്രെ റസൽ, 9 ഉമേഷ് യാദവ്, 10 ടിം സൗത്തി, 11 ഹർഷിത് റാണ

ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്കെന്ന് ബ്രസീലിയൻ ജേണലിസ്റ്റ്

കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു ഫിഫ…