in ,

ആദ്യ നാലിൽ എത്താൻ സഞ്ജുവും പിള്ളേരും ഇന്നിറങ്ങും..

ഇന്ത്യൻ പ്രീമിയർ പോയിന്റ് ടേബിളിൽ ആദ്യ നാലിൽ തിരകെയെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. എതിരാളികൾ കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റ്സ്

ഇന്ത്യൻ പ്രീമിയർ ലീഗ്പോയിന്റ് ടേബിളിൽ ആദ്യ നാലിൽ തിരകെയെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. എതിരാളികൾ കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റ്സ്.

ഇരു ടീമുകളും ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനോട് നാലു വിക്കറ്റിന്റെ തോൽവി രുചിച്ചു കൊണ്ടാണ് ലക്കനൗവിനെ നേരിടാൻ രാജസ്ഥാൻ ഒരുങ്ങുന്നത്.

ഇരു ടീമുകളുടെയും പ്രതീക്ഷ ബാറ്റസ്മാന്മാരുടെ ഫോമിൽ തന്നെയാണ്. ബറ്റ്ലറും സഞ്ജുവും നയിക്കുന്ന ബാറ്റിംഗ് നിര രാജസ്ഥാൻ നിര ശക്തമാക്കുമ്പോൾ രാഹുലും ഡി കോക്കും നയിക്കുന്ന ബാറ്റിംഗ് നിരയാണ് ലക്ക്നൗവിന്റെ പ്രതീക്ഷ. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 എവിൻ ലൂയിസ്, 4 ദീപക് ഹൂഡ, 5 ക്രുനാൽ പാണ്ഡ്യ, 6 ആയുഷ് ബഡോണി, 7 കൃഷ്ണപ്പ ഗൗതം, 8 ജേസൺ ഹോൾഡർ, 9 അവേഷ് ഖാൻ, 10 ​​രവി ബിഷ്‌ണോയി , 11 ദുഷ്മന്ത ചമീര/ആൻഡ്രൂ ടൈ

രാജസ്ഥാൻ റോയൽസ്: : 1 ജോസ് ബട്ട്‌ലർ, 2 യശസ്വി ജയ്‌സ്വാൾ, 3 ദേവദത്ത് പടിക്കൽ, 4 സഞ്ജു സാംസൺ (ക്യാപ്റ്റൻ & WK), 5 ഷിമ്രോൺ ഹെറ്റ്‌മെയർ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 നവദീപ് സൈനി/ഒബേദ് മക്കോയ്, 9 ട്രെന്റ് ബോൾട്ട്, 10 കൃഷ്ണ, 11 യുസ്വേന്ദ്ര ചാഹൽ

ബ്ലാസ്റ്റേഴ്സാണ് എനിക്കെല്ലാം, എന്നെ മികച്ച കളിക്കാരനാകാൻ സഹായിച്ചത് ബ്ലാസ്റ്റേഴ്സാണ്: സഹൽ

ഡെവലപ്പ്മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു.