in

AngryAngry CryCry OMGOMG LOLLOL LOVELOVE

മദ്യപിച്ചു പരിശീലനത്തിനെത്തുന്ന നെയ്മർ PSG യെ നശിപ്പിക്കുമെന്ന് ഗുരുതര ആരോപണം, പുറത്താക്കാൻ നിർദ്ദേശം…

പിഎസ്‌ജി സൂപ്പർതാരമായ നെയ്‌മർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഫ്രഞ്ച് ജേർണലിസ്റ്റായ ഡാനിയൽ റിക്കോ. നെയ്‌മർ കൃത്യമായി സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നില്ലെന്നും പല ദിവസവും മദ്യപിച്ചാണ് പരിശീലനത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

“നെയ്‌മർ പരിശീലനം നടത്തുന്നത് വളരെ കുറവാണ്. ഒട്ടും സന്തോഷവാനല്ലാതെ, പലപ്പോഴും മദ്യപിച്ചാണ് താരം പരിശീലനത്തിനായി എത്തുന്നത്. അങ്ങിനെയാണ് കാര്യങ്ങൾ. പിഎസ്‌ജിയോട് പ്രതികാരം ചെയ്യുന്ന മനോഭാവത്തിലാണ് താരമുള്ളത്.” റിയോള പറഞ്ഞു

താരം പിഎസ്‌ജിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടനെ തന്നെ നെയ്‌മറെ ക്ലബിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ കൂടുതൽ കേടുപാടുകൾ വരുത്തുമെന്നും റിയോള മുന്നറിയിപ്പു നൽകി.

ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള പുറത്താവൽ പിഎസ്‌ജിയിൽ യാതൊരു ചലനവും സൃഷ്‌ടിച്ചിട്ടില്ലെന്നും റിയോള പറഞ്ഞു

ഇങ്ങനെയാണേൽ എങ്ങനെ ഇന്ത്യൻ ഫുട്ബോൾ വളരും..

ആരാധകന് വേണ്ടി കാത്തിരുന്ന ടോറസിന്റെ കഥ..