in

ഷമി നീറിയെരിയുകയാണ്, ഇനി ആളിക്കത്തും, ആ തീയിൽ അവർ വെന്തുരുകും…

Shami Pakistan Issue

ഇന്ത്യ എക്കാലത്തും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇന്ത്യയുടെ ടോക്സിക് ഫാന്‍സ് തന്നെയാണ്… ക്രിക്കറ്റിനെ സ്പോര്‍ട്സ് ആയി കാണാതെ മതവും, രാഷ്ട്രീയവും, കുത്തിക്കേറ്റി Hate സ്പ്രെഡ് ചെയ്യുന്നവരുടെ കൂട്ടം.. IPL ലെ RCB KKR QUALIFIEER മത്സരത്തില്‍ DANIEL CHRISTIAN ന് നന്നായി PERFORM ചെയ്യാൻ കഴിഞ്ഞില്ല.. അതിനു ചിലര്‍ പകരം വീട്ടിയത് DANIEL കൃസ്റ്റ്യന്റെ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന് തെറി വിളിച്ചുകൊണ്ടായിരുന്നു…

DANIEL ന്റെ ഗർഭിണിയായ ഭാര്യയുടെ വയറ്റിലുള്ള കുഞ്ഞിനെ വരെ റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞ്‌ മെസേജ് അയക്കണമെങ്കിൽ ഇവരുടെയൊക്കെ മാനസികാവസ്ഥ ഊഹിച്ചുനോക്കൂ…
പണ്ട്‌ മത്സരം തോറ്റപ്പോൾ ധോണിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതും കോലം കത്തിക്കുന്നതുമെല്ലാം ഈ TOXICITY യുടെ അനന്തരഫലങ്ങളാണ്… അത് അപകടകരമായ സ്ഥിതിയാണ് മുന്നോട്ട് വെക്കുന്നത്..

Shami Pakistan Issue

അല്ലെങ്കിലും ഇവരൊക്കെ ഇത്ര പെട്ടെന്ന് ഷമിയെ മറന്നു പോയോ..? വെറും നാലേ നാല് മത്സരം ആണ് 2019 വേൾഡ്കപ്പിൽ ഷമി കളിച്ചത്.. പക്ഷേ ടൂർണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തവരുടെ പട്ടികയില്‍ പന്ത്രണ്ടാമത് ഉള്ളത് ഷമി ആയിരുന്നു… 4 മത്സരത്തില്‍ നിന്നും 14 വിക്കറ്റുകൾ. 2 മത്സരത്തില്‍ 4 വിക്കറ്റും, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 5 വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു… അഭൂതപൂര്‍വമായ നേട്ടം.

ഇനി നേരെ IPL ലേക്ക് വരാം… 2021 IPL വിക്കറ്റ് നേട്ടത്തിൽ അഞ്ചാമത് ഉള്ളത് ഷമി ആണ്… 14 മത്സരത്തില്‍ നിന്നും 19 വിക്കറ്റുകൾ…ഇനിയും അയാൾ എന്താണ് തെളിയിക്കാന്‍ ബാക്കിയുള്ളത്…??

നിങ്ങള്‍ നിങ്ങളുടെ വെറുപ്പുകൾ SPREAD ചെയ്തുനടന്നോളൂ…
2 തവണ മരണത്തിന് മുന്നില്‍ നിന്നും ജീവിതത്തിലേക്ക് വന്ന് നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിച്ചവനാണ് മുഹമ്മദ് ഷമി…
ഒരുപാട് പേരുടെ INSPIRATION ആണ് അയാൾ…
അതിനെ ഒന്നും തളര്‍ത്താൻ നിങ്ങളുടെ ഈ കമന്റുകള്‍ മതിയാവില്ല… രോമത്തിൽ ഏൽക്കില്ല…? അതേടാ ഷമി ഹീറോയാണ്.. ഹീറോ ❤️

നെയ്മർ പറയുന്നു: PSG സൂപ്പർ താരം’ജീനിയസ്’, സാവിക്കും ഇനിയസ്റ്റക്കുമൊപ്പം താരതമ്യം…

സൂപ്പർതാരം സൂപ്പർതാരം ചതിച്ചു, ബ്ലാസ്റ്റേഴ്‌സിന് 120100 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഫിഫയുടെ ഉത്തരവ്…